ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വമില്ലായ്മ ആണ് പല രോഗങ്ങൾക്കും കാരണം. ശുചിത്വം രണ്ടു തരത്തിൽ ഉണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും. പരിസരശുചിത്വമെന്നാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, .ഭക്ഷ്യവസ്തുക്കൾ വലിച്ചെറിയാതിരിക്കുക, ചപ്പും ചവറും കത്തിച്ചു കളയുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക എന്നിവയൊക്കെ യാണ്. വ്യക്തിശുചിത്വമെന്നാൽ രണ്ടുനേരം കുളിക്കുക, ആഹാരത്തിനു മുൻപും പിൻപും കൈ കഴുകുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, രണ്ടുനേരം പല്ല് തേക്കുക എന്നിവയൊക്കെയാണ്. ഇനി മഴക്കാലമാണ്. നമ്മൾ വളരെ കരുതിയിരിക്കുക. നമ്മൾ പ്രതിസന്ധി ഘട്ടത്തിലാണ്. കൊറോണ മഹാമാരി ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ ഏറെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. ഈ മഹാമാരിയെ ചെറുക്കാൻ കൈകൾ സോപ്പുപയോഗിച്ചു കഴുകിയും മാസ്കുകളും കൈയുറകളും ധരിച്ചും പോരാടാം. ഈ മഹാവിപത്തിനെ ലോകത്തുനിന്നും തന്നെ വേരോടെ പറിച്ചെറിയാൻ സർക്കാരിനൊപ്പവും ആരോഗ്യപ്രവർത്തകർക്കൊപ്പവും നിന്ന് നമുക്കെല്ലാവർക്കും ഒന്നിച്ചു പോരാടാം.

വിഘ്നേഷ്. എം. ഗിരീഷ്
3A ഗവ. എൽ പി എസ് കരുമാല്ലൂർ
എൻ.പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം