എ.എൽ.പി.എസ്. തോക്കാംപാറ/അക്ഷരവൃക്ഷം/നല്ലനാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
18:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18405 (സംവാദം | സംഭാവനകൾ) (ക്ലാസ് എഡിറ്റ് ചെയ്തു)
നല്ലനാളേക്കായ്


ഒറ്റക്കിരുന്നു നമുക്കൊരുമിച്ചുചേരാം
ഒറ്റക്കാവാതിരിക്കാൻ ഒറ്റക്കിരിക്കാം
ഒരുമിച്ചു കൂടിയാൽ ഒറ്റപ്പെടുത്തുന്ന
ഭീകരമാരിയെ കഴുകിക്കളയാം
കൈകൊടുക്കേണ്ടിനി ചേർന്നിരിക്കേണ്ടിനി
മാറിനിൽക്കേണം സ്നേഹിക്കുവാനായി
ദൂരത്തു നിന്നാണു വരുന്നതെങ്കിലോ
ചാരത്തു നിൽക്കാതെ മാറി നിന്നീടേണം
ആപത്തു കൊണ്ടാരും ഓടി നടക്കേണ്ട
നാടു മുടിക്കുവാൻ നാട്ടിലിറങ്ങേണ്ട
അമ്പലം പള്ളികൾ എല്ലാം അടച്ചോളൂ
പ്രാർത്ഥന നമുക്കു വീട്ടിൽ നടത്താലോ
നാടിനു കാവലായ് ഉണ്ണാതുറങ്ങാതെ
നിൽക്കും മനുഷ്യരെ മറന്നു നടക്കേണ്ട
ഒറ്റക്കിരുന്നു പൊരുതുമീ യുദ്ധത്തിൽ
ഒരുമിച്ചുചേരാം നല്ലനാളേക്കായ്..

 

അർമിൻ അംജാദ്
3 സി എ എൽ പി എസ്, തോക്കാംപാറ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത