സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/അക്ഷരവൃക്ഷം/അജയ്യശ്രീ

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അജയ്യശ്രീ

ഭീതിയുടെ നിഴൽ വീണ ആ മുറികളിലൂടെ സ്നേഹത്തിന്റെ പ്രകാശവുമായി അവൾ നടന്നു നീങ്ങുകയാണ്. പ്രതീക്ഷയറ്റ് ഏകാന്തതയുടെ നാലുചുവരിൽ അകപ്പെട്ടുപോയ അവർക്ക് അവളുടെ സാമീപ്യം സ്വാന്തനത്തിനുമപ്പുറമായിരുന്നു. തിരക്കേറിയ ആ നിമിഷങ്ങൾക്കിടയിൽ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ചിന്തിക്കുവാൻപോലും അവൾക്ക് സമയമില്ലയിരുന്നു. തന്റെ ജോലിസമയം അവസാനിച്ചയവൾ ക്വാർട്ടേഴ്സിലേക്ക് ചെന്ന് വാതിൽ തുറന്ന് അകത്തു പ്രവേശിച്ചു. പതിവില്ലാത്ത ക്ഷീണം അവളെ ആലോസരപെടുത്തി. അവൾ കട്ടിലിലേക്ക് മെല്ലെ ഒന്ന് ചാഞ്ഞു. പെട്ടെന്നവളുടെ മനസ്സിലേക്ക് പന്ത്രണ്ടാം നമ്പർ മുറിയിലെ വാസു ചേട്ടന്റെ മുഖം ഓർമയിൽ വന്നു. എത്ര ശ്രമിച്ചിട്ടും ആ മുഖം മനസ്സിൽ നിന്നും മായുന്നില്ല. അദ്ദേഹത്തിന്റെയാചിരി, സ്നേഹം നിറഞ്ഞ കണ്ണുകൾ, വെളുപ്പും, കറുപ്പും ഇടതൂർന്ന് അലങ്കോലപെട്ട് കിടക്കുന്ന തലമുടി, എല്ലാം അച്ഛന്റേതുപോലെതന്നെ. സന്ധ്യാ വേളകളിൽ എന്നെ അച്ഛൻ അരുവിയിലേക്ക് കൂട്ടികൊണ്ട് പോകുമായിരുന്നു. മെല്ലെ തലോടുന്ന ഇളം കാറ്റിൽ ചൂണ്ടയിടുകയും, കഥകൾ പറഞ്ഞു തരുകയും ചെയ്യുമായിരുന്നു. രാവിലെ പണിക്കുപോകുന്നതിനുമുമ്പ് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണം തയ്യാറാകുന്നതും, എനിക്ക് മുടി കെട്ടി തരുന്നതും സ്കൂളിൽ കൊണ്ട് വിടുന്നതുമെല്ലാം എന്റെ അച്ഛനാണ്. എന്നെ ആകാശമുട്ടേ സ്വപ്നം കാണാൻ പഠിപ്പിച്ചത് അച്ഛനാണ്. വാത്സല്യമുള്ള അച്ഛൻ എനിക്ക് അമ്മയാണ്, സ്നേഹനത്തോടെ ശാസിക്കുന്ന സഹോദരനാണ്, കഥകൾ പറഞ്ഞുതരുന്ന മുത്തച്ഛനാണ്, ശാഠ്യം പിടിച്ച് പിണങ്ങുമ്പോൾ ആശ്വസിപ്പിക്കുന്ന സഹോദരിയാണ്, കൂടെ കളിക്കുന്ന കളികൂട്ടുകാരനാണ്. അങ്ങനെ അച്ഛൻ എനിക്ക് എല്ലാമെല്ലാമാണ്. സ്കൂളിൽ ഞാൻ നന്ദനയായിരുന്നെങ്കിലും, അച്ഛന്റെ ശ്രീക്കുട്ടിയായിരുന്നു ഞാൻ. "എന്റെ ശ്രീക്കുട്ടി, ഡോക്ടർ നന്ദന അനന്ദനാകണ" മെന്ന് അച്ഛൻ നിരന്തരം പറയുമായിരുന്നു. നാലാം വയസിൽ ചികിത്സ ലഭിക്കാതെ അമ്മ മരിച്ചപ്പോൾ മുതൽ അച്ഛന്റെ ആഗ്രഹമായിരുന്നു, ഞാൻ ഒരു ഡോക്ടർ ആകണമെന്ന്, പക്ഷേ... അച്ഛനത് കാണാൻ സാധിച്ചില്ലലോ. ഞാൻ ഓരോ ക്ലാസ്സിലും ഒന്നാം സ്ഥാനതെത്തുമ്പോഴും, കലാമത്സരങ്ങളിൽ വിജയിക്കുമ്പോഴും അച്ഛനു എത്ര സന്തോഷമായിരുന്നു. അച്ഛൻ എനിക്ക് വേണ്ടി വളരെയധികം കഷ്ടപ്പെട്ടിരുന്നു. എൻട്രൻസ് പ്രവേശന പരീക്ഷയിൽ അറുപ്പതിമൂന്നാം റാങ്കോടെ മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ചപ്പോൾ അത് അച്ഛന്റെ സ്വപ്നസാക്ഷാത്കാരം പൂവണിയുകയായിരുന്നു. എന്നെ ഒരു ഡോക്ടറായി കാണാൻ അച്ഛൻ എത്ര കൊതിച്ചതാണ്, പക്ഷേ... എന്റെ മൂന്നാം വർഷപരീക്ഷയുടെ ഫീസ് അടക്കാനായി അച്ഛൻ കഷ്ടപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് പതിനായിരത്തിലൊരാൾക്ക് വരാവുന്ന ആ അത്യാ അപൂർവ്വ രോഗം പിടിപെട്ടത്. ശ്രീക്കുട്ടി... ആ സ്വരം അവളുടെ കാതിൽ മുഴങ്ങി. അവൾ ഞെട്ടി എഴുന്നേറ്റു!!! "ഓ സമയം പോയതറിഞ്ഞില്ല". അവൾ വീണ്ടും ആശുപത്രിയുടെ വരാന്തയിലൂടെ ഐസൊലേഷൻ വാർഡിലേക്ക് പോയി. ഡോക്ടർ നന്ദന ഒരു ഡോക്ടർ മാത്രമല്ല, കൊറോണ രോഗത്താൽ വലയുന്ന രോഗികളുടെ മുന്നിൽ പ്രതീക്ഷയുടെ നവദീപവും, ആതുരസേവനരംഗത്ത് ജോലി ചെയ്യുന്ന അനേകരുടെ പ്രതീകം കൂടിയാണ്.

അലിൻ മേരി ആന്റണി
VIII A സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ