കാലമേ നീയെന്തൊരു കോലമാണ്..... കേവലം മർത്ത്യരെ കാട്ടുന്നത് കാഹളം മുഴക്കിടും രോഗമായി കൊറോണ ഭീകരൻ വാണിടുന്നു പരക്കെ, പരന്നിടും രോഗമായി പാവമാം മനുഷ്യരെ വേട്ടയാടീ പാപിയാ ഭീകരൻ എന്തു നേടീ പലരും പരിഹാരം തേടിടുന്നു. ദുരന്തം വിതച്ചൊരു മണ്ണിലിന്നും ദ്രോഹം തൊടുത്തൊരി ധൂമകേതു ദാരുണം പതിച്ചിടും പുണ്യ ദിനത്തിനായ് ദൈവമേ കാവലായ് വന്നീടണേ.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത