സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പുതിയ പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയ പുലരി

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് . ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായതെല്ലാം ഈ അമ്മ ഇവിടെ ഒരുക്കിവെച്ചിരിക്കുന്നു. നമ്മെ കാത്തിരിക്കുന്ന ഈ അമ്മയെ ഹ്യദയം തുറന്ന് സ്നേഹിക്കുകയെന്നതാവണം നമ്മുടെ ധർമ്മം. പക്ഷേ മനുഷ്യന്റെ ആർത്തിമൂലം അവർ പ്രക്യതിയെ അമിതമായി ചൂഷണം ചെയ്തുക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതിനാശം. പരിസ്ഥിതി സംരക്ഷണങ്ങൾ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കാൻ നമുക്ക് പെതുസ്ഥലങ്ങളിലും വീട്ടു വളപ്പിലും നമുക്ക് മരങ്ങൾ വച്ചുപിടിപ്പിക്കാം. പ്രക്യതിക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്ക്. എത്രയെത്ര പ്ലാസ്റ്റിക്ക് കവറുകളാണ് നമ്മൾ എന്നും വാങ്ങി കൂട്ടുന്നത്. കടകളിലും മറ്റും പോകുമ്പോൾ ഒരു തുണിസഞ്ചി കരുതാം.അങ്ങനെ നമുക്ക് പ്ലാസ്റ്റിക്ക് കൊണ്ടുള്ള മലിനീകരണം കുറയ്ക്കാനാവും.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ ക്യത്യമായി പാലിച്ചാൽ, പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാം. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക. രോഗങ്ങളിൽ നിന്നും വ്യാധികളിൽ നിന്നും നമുക്ക് രക്ഷനേടാനാവുന്നതേയുള്ളു. പരിസ്ഥിതി ശുചിത്വം പാലിച്ചാൽതന്നെ രോഗങ്ങൾ ഒഴിവാക്കാം. സാമൂഹ്യ അകലം പാലിച്ചും വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചും നമ്മുക്ക് രോഗങ്ങൾ ഒഴിവാക്കാം. ഇപ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ മാരകരോഗമാണ് കേറോണ(കോവിഡ് 19). ഇതുവരെ ഈ മഹാമാരിക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്ന ഒന്നാണ്. കുട്ടികളായ നമുക്ക് രോഗത്തെ ചെറുക്കാൻ കഴിയും. കയ്യും കാലും മുഖവും വ്യത്തിയായി കഴുകി ,പരിസര ശുചിത്വം പാലിച്ച് ഈ മാരക രോഗത്തെ ഇല്ലാതാക്കാം. പുതിയൊരു നാളെക്കായി കാത്തിരിക്കാം.

ആദിത്യൻ പി.എ
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം