എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി സംരക്ഷണം നമ്മുടെ കടമ

പ്രകൃതി നമ്മുടെ അമ്മയാണ്. നമുക്ക് വേണ്ട സൗഭാഗ്യങ്ങളെല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. ഭക്ഷണം ശുദ്ധ വായു ശുദ്ധ ജലം എന്നിങ്ങനെ ഒരുപാടു ഗുണങ്ങൾ പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. എന്നിട്ട് നാം എന്താണ് പ്രകൃതിയോട് ചെയ്യുന്നത്. പ്രക്രതിയെ മലിനമാക്കുന്നു. വലിയ വലിയ ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറം തള്ളുന്ന കരിയും പുകയുമാണ് വായുവിനെ മലിനമാക്കുന്നത്. ശുദ്ധ വായു എല്ലാവർക്കും ആവശ്യമാണ്. പക്ഷെ ഇന്ന് ശുദ്ധ വായു ലഭ്യമല്ല. വായു മുഴുവൻ മലിനമാണ്. അതു മൂലം നാം ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും നാം എന്തിനാണ് പ്രകൃതിയെ ഉപദ്രവിക്കുന്നത്. വായു പോലെ തന്നെ നമുക്ക് ഏറ്റവും പ്രധാപ്പെട്ട ഒരു ഘടകമാണ് ജലം .എന്നാൽ ആ ജലത്തെ നാം മലിനമാക്കുന്നു. മനുഷ്യൻ ഒഴികെയുള്ള ജീവജാലകങ്ങൾക് ജലത്തിന്റെ മഹത്വം അറിയാം. ഫാക്ടറികളിലെ കരിയും പുകയും വായുവിനെ മലിനമാക്കുന്നു. എന്നാൽ ഫാക്ടറികളിലെ മാലിന്യങ്ങൾ പുറം തള്ളുന്നത് പുഴകളിലും തൊടുകളിലുമാണ്. എത്രമാത്രം ദ്രോഹമാണ് നാം പ്രകൃതിയോട് ചെയ്യുന്നത്. പക്ഷെ ഇതിലും വലിയ എന്ത്‌ ദ്രോഹമാണ് മനുഷ്യൻ പ്രകൃതിയോട് ചെയ്യാനുള്ളത്. പ്രകൃതിയുടെ മക്കളായ മരങ്ങളെ മുറിക്കുന്നു. പ്രകൃതിയുടെ അടിത്തയായ മലകളും കുന്നുകളും ഇടിച്ചു നിരത്തുന്നു. മരങ്ങൾ ഇല്ലാതെ നാം എങ്ങനെ ജീവിക്കും. നമുക്ക് ഭക്ഷിക്കാൻ ഭക്ഷണം വേണ്ടേ. കുടിക്കാൻ ശുദ്ധ ജലം വേണ്ടേ. ശുദ്ധ വായു വേണ്ടേ. നാം പ്രകൃതിയെ മലിനമാക്കിയാൽ നമുക്ക് വേണ്ട സൗഭാഗ്യങ്ങൾ ആരു നൽകും. ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് പ്രകൃതി. പ്രക്രതിയെ സ്നേഹിക്കണം. പ്രകൃതിയുടെ മഹത്വം മനസ്സിലാക്കണം. പ്രക്രതിയെ സംരക്ഷിക്കൽ നമ്മുടെ കടമയാണ്. അത് നിർവഹിക്കുക തന്നെ വേണം. ദൈവം കനിഞ്ഞു അനുഗ്രഹിച്ച നാടാണ് കേരളം. പുഴകളാലും തൊടുകളാലും മരങ്ങളാലും മലകളാലും സമ്പന്നമാണ് നമ്മുടെ കൊച്ചു കേരളം. അതു കൊണ്ട് തന്നെയാണ് ലോകമെമ്പാടും ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന് കേരളത്തെ വിശേഷപ്പിക്കുന്നത്. ഇടിച്ചു നിർത്തപ്പെട്ട വയലുകളും വെട്ടി നിരത്തപ്പെട്ട കാടുകളൊക്കെ നമുക്ക് നൽകുന്നത് ദുരന്തങ്ങൾ മാത്രമാണ്. അതെ നമ്മെ പരിപാലിച്ച നമ്മുടെ പ്രകൃതി ഇന്ന് ഒരു പ്രതികാര ദുർഗയായി മാറിയിരിക്കുന്നു. അടിക്കടിക്കായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത് ഇത് തന്നെയാണ്. നമ്മുടെ പൂർവികർ നമുക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിച്ചത് പോലെ നാം നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കണം എന്നത് നമ്മുടെ കടമയാണ്. മാലിന്യ കൂമ്പാരങ്ങളിൽ നിന്നും പ്രകൃതി ചൂഷണങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. നാം പ്രകൃതിയുടെ മഹത്വമറിഞ്ഞു പ്രകൃതിയെ സംരക്ഷിക്കണം.... പ്രകൃതിയെ സ്‌നേഹിക്കണം.........

ഹനിയ സുൽത്താൻ. കെ പി
7 D എ.എം.യു.പി.എസ് ആട്ടീരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം