പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/ആർഷഭാരതസംസ്ക്കാരം

ആർഷഭാരതസംസ്ക്കാരം
               തിരിച്ചു വന്നു നമ്മുടെയാർഷ
               ഭാരത സംസ്കാരം....!
              അതിഥികൾ ദേവകളാകും
              കൈകൾ കൂപ്പി നമിച്ചിടാം
              അകലം പാലിച്ചീടാം
              അരുതേ അടുപ്പമരുതേ
              പ്രപഞ്ചമാകെ പടർന്നീടുന്നു
              കോവിഡെന്ന മഹാമാരി
              ഇല്ല മരുന്നീ മഹാവ്യാധിക്ക്
              ദേഹബലത്താൽ ജയിച്ചിടാം
              കൈകൾ കഴുകിയകലം പാലി-
             ച്ചങ്ങനെയങ്ങനെ മുന്നേറാം
             മടിച്ചിടേണ്ട ദേഹം കഴുകാൻ
             പുറത്തു പോയിടീൽ
             പാലിച്ചീടുക നിയമങ്ങൾ
             പാലിച്ചീടുക നമ്മൾക്കായ്
             ഓർക്കുക നമ്മൾക്കായിവിടെ
             പണിചെയ്തിടുന്നൊരു കൂട്ടർ
             സ്വന്തം ജീവിതമോർക്കാതെ
             സ്വന്തം കുടുംബമോർക്കാതെ
             പണിചെയ്തിടുമവർക്കായ്
             പ്രാർത്ഥിച്ചിടാമൊന്നായ്...

{{BoxBottom1

പേര്= പ്രണവ് ക്ലാസ്സ്= 7A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട് സ്കൂൾ കോഡ്= 38053 ഉപജില്ല= അടൂർ ജില്ല= പത്തനംതിട്ട തരം= കവിത color= 1