സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ
ലോക്ക് ഡൌൺ
ആദരം! ഇതിൽ ഞാനോ, അന്യനോ സമാത്മാവോ? ആവിയിൽ ചവിട്ടിക്കൊ- ണ്ടടരും പകൽ, രാവോ? വിയർപ്പിൽപറ്റും ചൂട്, മെഴുക്ക്, ലോകം ചുറ്റും പൊടിക്കൂട്ടുപ്പും കാറ്റും, കാണാത്ത മായച്ചാന്തും ചണ്ഡമാം അത്യുഷ്ണത്തിൻ മണ്ഡലി ചുറ്റിപ്പോകും അന്തരീക്ഷത്തിൻ കാണാ- ക്കോണിയിൽ പടിക്കെട്ടിൽ നിത്യയാത്രിയായ്, നീണ്ട നിശ്ചലനിമേഷത്തെ സ്വപ്നഗർഭത്തിൽ നീറ്റി പ്പോകുമൂഴിയെപ്പോലെ നിസ്സഹായത, നീണ്ടു നീണ്ട കാൽവരിപ്പാത, എത്രയോ ദൂരെ, കാനൽ മേട്ടിലേയ്ക്കായും മാത്ര; അഴികൾ, കളങ്ങൾക്കും അറിയാത്താളങ്ങൾക്കും നടുവിൽ കുടുങ്ങിപ്പോം തുടിപ്പിൻ ആത്മച്ഛായ ഒടുവിൽ ലോകാന്തര ശോകഭാരത്തിൽ ശാന്തം വിലയം പ്രാപിച്ചാലോ വിട്ടൊഴിഞ്ഞകന്നാലോ ഇടറും കൺനീർച്ചാന്തിൽ ഇരുളിൽ ശേഷിച്ചെന്നാ മിതുപോൽ മായാമോഹ ശേഷമായാത്മച്ഛായ ആളൊഴിഞ്ഞനാവൃതം ഇതുപോലകത്തെന്നും ആരവങ്ങൾക്കപ്പുറം ഉയിർപ്പിൻ ആത്മച്ഛായ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത