എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കൊതി തീരാത്ത corona (covid -19)
കൊതി തീരാത്ത corona (covid -19)
Corona അഥവാ covid-19 എന്ന മഹാമാരി ഇന്ന് ലോകം മുഴുവൻ കീഴടക്കി യിരിക്കുകയാണ്.ഒരുപക്ഷെ ലോക ചരിത്രത്തിൽ ആദ്യമായിട്ടാവും ഇങ്ങനൊരനുഭവം. ഈ മഹാമാരിയെ നേരിടാൻ കേരളം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് അഭിമാനകരമാണ് . ഈ അവധിക്കാലം കൊവിഡിൽ നിന്നും രക്ഷ നേടാനായി വീടിനുള്ളിൽ തന്നെ ഇരിക്കുകയാണ് ഞാൻ. പത്തു വയസ്സിൽ താഴെ ഉള്ള കുട്ടികൾ പുറത്തേക്കിറങ്ങാനേ പാടില്ല എന്നറിഞ്ഞടോടെ പുറത്തൊന്നും പോ വാറേയില്ല. ഇതിനെ കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞത് രക്ഷിതാക്കളിൽനിന്നും മാധ്യമങ്ങളിൽനിന്നുമാണ്. ഇതിന്റെ ഗൗരവം മനസ്സലാക്കി കൈകൾ ഇടയ്ക്കിടെ സോപ്പു ഉപയോഗിച്ച് കഴുകിയും വ്യക്തി ശുചിത്വത്തോടെയുമാണ് ഇരിക്കാറ്.കളികളെല്ലാം വീടിനുള്ളിൽവെച്ചുതന്നെ. ഇനി നമുക്ക് ഒന്നേ ചെയ്യാനുള്ളു. രോഗം വരാതെ സൂക്ഷിക്കുക. അതിനായി നമ്മൾ ചില മുൻകരുതലുകൾ എടുക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യുപേപ്പർ അല്ലെങ്കിൽ കർച്ചീഫ്കൊണ്ട് മുഖം പൊത്തുക, പുറത്തു പോയി വരുമ്പോൾ വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കുക. രോഗികളിൽനിന്ന് അകലം പാലിക്കുക,പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്തcovid-19 എന്ന ഈ വൈറസ് ലോകത്തു നിന്ന് പൂർണ്ണമായും നശിച്ചു പോവാനും കഴിഞ്ഞുപോയ ആ നല്ലനാളുകൾ തിരിച്ചു വരാനുമായി നമുക്ക് കാത്തിരിക്കാം. അതിനുവേണ്ടി ഒന്നു ചേർന്ന് പ്രയത്നിക്കാം , പ്രാർത്ഥിക്കാം. "പ്രധിരോധിക്കാം അതിജീവിക്കാം "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ