ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/അതിജീവിക്കാം കോറോണ എന്ന മഹാ വിപത്തിനെ

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം കോറോണ എന്ന മഹാ വിപത്തിനെ

കൊറോണ എന്ന മഹാ മാരി ലോകത്തെ ഒന്നടക്കം വിഴുങ്ങിയിരിക്കുകയാണ്. അതിനെ തുരത്താൻ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ് ആരോഗ്യ പ്രവർത്തകർ അടക്കം നമ്മൾ ഓരോരുത്തരും. ചൈനയിലെ വുഹാനിൽ നിന്നും പടർന്ന് ഇന്ന് ലോകം മുഴിവനും വ്യാപിച്ചു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലല്ല കാര്യം അതിനു മുമ്പ് ചികിത്സിക്കുന്നതിലാണ് കാര്യം. ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടും കേട്ടും പല ജാഗ്രതാ നിർദ്ദേശങ്ങളും നാം അറിയുന്നുണ്ട്. അതു നമ്മൾ പ്രാവർത്തികമാക്കണം.

സ‍ർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ നാം പാലിക്കണം. കാരണം അവർ നമ്മുടെ ജീവന് വേണ്ടിയാണ് പോരാടുന്നത്. ഈ വിപത്തിനെ തുരത്താൻ അത്യാവശ്യം വേണ്ടത് ശുചിത്വമാണ്. രാവും പകലും നാം കുളിക്കുകയും കൈകാലുകൾ നന്നായി വൃത്തിയാക്കുകയും ചെയ്താൽ ഒരു പക്ഷേ നമുക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയും. ആൾ കൂടുന്നതിന് പരിഹാരമായി നമ്മുടെ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ ഇത് ലംഘിച്ച് പലരും പോലീസിൻെറ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നത് നമുക്ക് കാണാൻ സാധിക്കും.

പടരുന്ന രീതി.

  1. വൈറസ് ബാധിതരുമായി ഇടപഴകുമ്പോൾ.
  2. കൊറോണ അഥവാ കോവിഡ്-19 ബാധിച്ചയാൾ സ്പർശിച്ച സ്ഥലത്ത് സ്പർശിക്കുമ്പോൾ
  3. മാസ്ക് ധരിക്കുമ്പാൾ അതിൻെറ പുറം ഭാഗത്ത് അണുക്കൾ ഉണ്ടാകാം.

പ്രതിരോധ മാ‍ർഗ്ഗങ്ങൾ

  • തുമ്മുമ്പോഴോ ചുമക്കുമ്പോഴോ തൂവാല ഉപയോഗിക്കുക.
  • വൈറസ് ബാധിതരമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക.
  • ഇടവിട്ട് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
  • ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.
  • അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക.
  • പനിയോ ചുമയോ ശ്വാസ തടസ്സമോ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തുക.

അകലം പാലിച്ചുകൊണ്ടും കൈകൾ വൃത്തിയാക്കിയും ആരോഗ്യ വകുപ്പ് നൽകുുന്ന നിർദ്ദേശങ്ങൾ അനുസരിച്ചും നമുക്ക് കൊറോണയെ പ്രതിരോധിക്കാം.

ഹസ്ന അഷറഫ്
8 F ഗേൾസ് ഹൈസ്‍ക‍ൂൾ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം