വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പൂവുകൾ പാടുമ്പോൾ

15:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balankarimbil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവുകൾ പാടുമ്പോൾ


ഒരു തൈ നടുന്നു നാം നാളെയിൻ മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാം
മറയുന്ന മാമ്പഴക്കാട്ടിൽ മയങ്ങുന്ന പുഴകളെ
ഒക്കെ വിളിച്ചുണർ‍ത്താം
കണിവെച്ചകാലവും കരിഞ്ഞ വർണാഭമാം
ശലഭവർണ്ണങ്ങളെ വീണ്ടെടുക്കാം
അകലെ പറക്കുന്ന തുമ്പികളെ,ഓമന
കിളികളെയൊക്കെ തിരിച്ചു കിട്ടാം
മധുരമാം തോടുകൾ മുക്കുറ്റി മുറ്റങ്ങൾ‍
കറുക വരമ്പുകൾ‍ വീണ്ടെടുക്കാം
തിരിമുറിയാതെ തിമിർത്തുപെയ്യുന്ന
പ്രിയമാം മഴയെ തിരിച്ചു കിട്ടാം
വേരുകൾ‍ തമ്മിൽ പിണഞ്ഞു പിണഞ്ഞു
കൊണ്ടീമണ്ണുു കാക്കുന്ന നാളെയെത്താൻ
ഓരോ തരിയിലും ഓരോ പുൽതുമ്പിലും
പൂവുകൾ‍ പാടുന്ന നാളെയെത്താൻ
ഒത്തൊരുമിച്ച് പ്രവർത്തിക്കാം കാത്തിരിക്കാം

രമ്യ ആർ കെ
7ബി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത