ജി എൽ പി എസ് പഴശ്ശി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയുടെ പ്രാധാന്യം

മനുഷ്യനും ,പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് .അതിനൊരുദാഹരണമാണ് പ്രകൃതി നമുക്ക് നൽകുന്ന പ്രളയം പോലുളള മുന്നറിയിപ്പുകൾ .

പരിസ്ഥിതിക്ക് ദോഷകരമായരീതിയിൽ മനുഷ്യർ പ്രവർത്തിച്ചാൽ അത് ലോകനാശത്തിന് കാരണമാകും .പരിസ്ഥിതി സംരക്ഷണത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ ബോധ്യപ്പെടുത്താനാണ് എല്ലാവർഷവും നാം ,ജൂൺ5 ലോകപരിസ്ഥിതിദിനമായി ആചരിക്കുന്നത് .

പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത രീതിയിൽ വേണം വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടത് .മലിനീകരണങ്ങളും ,വനനശീകരണങ്ങളും തടയാൻ കഴിയണം .പരിസ്ഥിതിയെ ചൂഷണം ചെയ്യാതിരുന്നാൽ ജലക്ഷാമം ,കാലാവസ്ഥ വ്യതിയാനം ,ഇവ തടയാൻ കഴിയും .

ഈ ലോക്ഡൗൺ കാലത്ത് പഞ്ചാബിലെ ജലന്ധർ നിവാസികൾക്ക് ഹിമാലയം കാണാൻ കഴി‍ഞ്ഞത് അവിടത്തെ അന്തരീക്ഷമലിനീകരണം കുറ‍ഞ്ഞതുകൊണ്ടാണ് . മനുഷ്യൻെറ ആവശ്യത്തിനുളളതെല്ലാം ഈ ഭൂമിയിലുണ്ട് .എന്നാൽ അത്യാർത്തിക്കുളളത് ഇല്ലതാനും -എന്ന മഹാത്മജിയുടെ വാക്കുകൾ ഈ അവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും .നമ്മുടെ ഈ ബാല്യങ്ങളെങ്കിലും പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത രീതിയിൽ വളരുകയാണെങ്കിൽ മാത്രമേ വരുംതലമുറയ്ക് ഈ ഭൂമിയിൽ വസിക്കാനാകൂ .അതിനുവേണ്ടി നമുക്ക് പ്രവർത്തിക്കാം .

ശ്രീയുക്ത വി.എം
4 A ഗവ.എൽ.പി സ്കൂൾ പഴശ്ശി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം