ജി.എൽ.പി.എസ് പെരിമ്പടാരി/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മരം | color= 3 }} <center> <poem> നാളെയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം

നാളെയുടെ ചക്രങ്ങൾ ഉരുളുന്തോറും
വജ്രങ്ങൾ പോൽ തിളങ്ങുന്ന
മാനവ ചിന്തയിൽ നീയില്ല
ഹേ, വൃക്ഷ മേ നീയില്ല
കാലത്തിന്റെ കുത്തൊഴുക്കിലും
പതറാത്ത നിൻ സ്മൃതികൾ
മൃത്യുവിൻ മഴു ചിതയിലേക്കെറിയും
ഇന്നല്ലെങ്കിൽ നാളെ
നീ നിന്റെ പച്ചിലയും ചില്ലയും നീട്ടി നിസ്സഹായതയുടെ
കയ്പുനീരിറക്കയാണ്, എങ്കിലും ഓർക്ക
സ്വയമേ തീർത്ത വറചട്ടിയിൽ താനെ എരിയുന്നു മനുഷ്യൻ

അനാമിക കെ
2 A ജി.എൽ.പി.എസ്_പെരിമ്പടാരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത