എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം/മുറിവുണങ്ങാതെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുറിവുണങ്ങാതെ പരിസ്ഥിതി
       നാമെല്ലാം ഭയത്തോടെ നോക്കുന്ന ഒന്നാണല്ലോ പരിസ്ഥിതിപ്രശ്നങ്ങൾ കാലം മുന്നോട്ടു പോകുന്തോറും പ്രകൃതിക്ക് നിലനിൽപ്പ് ഇല്ലാതാവുകയാണ്

കവികൾക്ക് എത്ര വർണ്ണിച്ചാലും മതിവരാത്ത നമ്മുടെ കൊച്ചു കേരളം തന്നെ ഇന്ന് വളരെയധികം മാറിയിരിക്കുന്നു കൃഷിയെ ആശ്രയിച്ചിരുന്ന നമ്മുടെ പൂർവികർ പരിസ്ഥിതിയെ നന്നായി സംരക്ഷിച്ചിരുന്നു ക്രമേണ വ്യവസായമേഖല വികസിക്കുകയും മനുഷ്യൻ പണത്തിന് പ്രാധാന്യം നൽകുകയും ചെയ്തപ്പോൾ പരിസ്ഥിതിക്ക് കോട്ടം സംഭവിച്ചു ഫാക്ടറിയിൽ നിന്ന് വരുന്ന മലിന ജലവും വായുവും വെള്ളത്തെയും വായുവിനെയും മലിനീകരിക്കാൻ തുടങ്ങി 1940 ഓടെ വ്യാവസായിക മേഖല കൈയടക്കിയ പ്ലാസ്റ്റിക് പ്രകൃതിക്ക് വലിയ ഭീഷണിയാണ് ഉപ്പുതൊട്ട് കർപ്പൂരം വരെ വീട്ടിലെത്തുന്നത് ഇതിലാണ് ഇത് കത്തിക്കുമ്പോൾ ഉണ്ടാകുന്ന മാരകമായ പുക നമ്മെ പലവിധ രോഗങ്ങളിലേക്ക് നയിക്കുന്നു ടെക്നോളജി വളർന്നതോടെ മനുഷ്യൻ പ്രകൃതിയെ മറന്നു കുന്നും മലകളും ഇടിച്ച് പാടം നികത്തി കെട്ടിടങ്ങൾ കെട്ടിപ്പൊക്കി അതിൻറെ ഫലമായി ഉരുൾപൊട്ടലും പ്രളയവുമായി പ്രകൃതിനാശം നമ്മളിലേക്ക് എത്തി കുട്ടികളായ നമ്മൾ പ്രകൃതിയും ചുറ്റുപാടും കിട്ടിയത് വൃത്തിയാക്കിശീലിക്കേണ്ടതാണ് എന്നാലേ നമ്മുടെ തലമുറയ്ക്ക് ആരോഗ്യം ശുദ്ധവായു എന്നിവ ലഭിക്കു

റജ
4 എ എൽ പി സ്കൂൾ ഏലംകുളം സൗത്ത്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം