ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

പണ്ട് പണ്ട് അളകാപുരി എന്ന രാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു ധർമ്മശീലൻ. മഹാരാജാവിനു മനോഹരമായ പുതിയ കൊട്ടാരം പണിയണമെന്നു മോഹമുദിച്ചു. അതിന്റെ ചുമതല രാംദാസ് എന്ന സേവകനെ ഏല്പിച്ചു. അതിനായി മരം മുറിക്കാനായി അദ്ദേഹം അടുത്ത ഗ്രാമത്തിലെത്തി. അവർ മരം മുറിക്കാൻ ഒരുങ്ങിയതും ഗ്രാമീണർ ഓടി വന്നു കേണപേക്ഷിച്ചു, “ ഞങ്ങളുടെ മരം മുറിക്കരുതേ.ഈ മരങ്ങളെ ഞങ്ങൾ സ്വന്തം ജീവനെപ്പോലെയാണ് സംരക്ഷിക്കുന്നത്.”. ഇതു വകവയ്ക്കാതെ അവർ മരം വെട്ടാൻ ഒരുങ്ങി. പെട്ടെന്ന് ഒരു ചെറിയ കുട്ടി ഓടി വന്നു മരത്തെ കെട്ടിപ്പിടിച്ചു കൊണ്ട് രാംദാസിനോട് കരഞ്ഞു പറഞ്ഞു, “ ഞങ്ങളുടെ മരങ്ങൾ മുറിക്കരുത്. ഈ മരങ്ങളുടെ നാശം ഞങ്ങളെ മാത്രമല്ല ഭൂമിയെയും നശിപ്പിക്കും. കൂടാതെ ഒരുപാട് ജീവജാലങ്ങൾക്ക് വാസസ്ഥലവും ഭക്ഷണവും നഷ്ടമാകും.” കുട്ടിയുടെ വാക്കുകൾ രാംദാസിനെ അമ്പരപ്പിച്ചു.അദ്ദേഹം പറഞ്ഞു, “ എന്റെ ദൈവമേ,ഞങ്ങൾക്കില്ലാത്ത അറിവാണല്ലോ ഈ കുട്ടികൾക്കുള്ളത്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അതിനെ നശിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളും ഈ കുട്ടിക്ക് നന്നായി ബോധ്യമുണ്ടല്ലോ.അതുകൊണ്ട് ഞാനും എന്റെ കൂട്ടരും നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ഇനി ഞങ്ങൾ മരം മുറിക്കില്ല. പ്രകൃതി സ്നേഹം എന്തെന്ന് ഞങ്ങൾക്ക് ബോദ്ധ്യമായി”. അവർ മടങ്ങി..

റുംസാന എസ്
6 ജി ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ