എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/അമ്മുവിന്റെ. സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മുവിൻറെ സ്വപ്നം


ഒരു ഗ്രാമത്തിൽ അമ്മു എന്ന കുട്ടിയും കുടുംബവും താമസിച്ചിരുന്നു. അവൾ സുന്ദരിയും മിടുക്കിയും ആയിരുന്നു. പതിവുപോലെ ഉറക്കമുണർന്നു മുറ്റത്തേക്കിറങ്ങിയ അമ്മു അത്ഭുദപ്പെട്ടു. റോഡിൽ വാഹനങ്ങളോ മനുഷ്യരോ ഒന്നും തന്നെ ഇല്ല. ആകെ ഒരു നിശ്ശബ്ദത. അവൾ ഓടിച്ചെന്ന് അമ്മയോട് കാര്യം തിരക്കി. നമ്മുടെ നാട്ടിൽ കൊറോണ എന്ന രോഗം പടർന്ന കാര്യം അമ്മ അവളെ പറഞ്ഞു മനസ്സിലാക്കി. T. V. യിൽ നിന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയ അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഇനി തനിക്കു സ്കൂളിൽ പോകാനും ടീച്ചറെയും കൂട്ടുകാരെയും കാണാനും കളിക്കാനും സാധിക്കില്ല എന്നവൾക്ക് മനസ്സിലായി. ഒരുപാട് നാളായി അവധിക്കാലത്തെ വിനോദയാത്രയും സ്വപ്നം കണ്ടു നടക്കാൻ തുടങ്ങിയിട്ട്. കൂട്ടുകാരോടെല്ലാം യാത്രയെക്കുറിച്ചു പറഞ്ഞിരുന്നു. ആ വലിയ സ്വപ്നം നടക്കില്ല എന്നറിഞ്ഞ അവൾ തേങ്ങിപ്പോയി. തൻറെ സ്വപ്നങ്ങളെ മാറ്റിമറിച്ച കൊറോണ എന്ന രോഗത്തെ ഈ ലോകത്തുനിന്നും തുടച്ചു നീക്കിത്തരണമെന്ന് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു......
 


 

ദുർഗ പ്രകാശ്. എ.വി
2A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ