ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

നിപ്പാ വൈറസ് കഴിഞ്ഞിരിക്കെ ജനങ്ങൾ ആശ്വാസത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതിനിടയിലാണ് കൊറോണ എന്ന മഹാമാരിയുടെ വരവ്.ചൈനയിലെ വുഹാൻ എന്ന പ്രദേശത്തു നിന്നാണ് ജന്മം അപകടകാരിയായ ഈ വൈറസ് ലോകമെങ്ങും വ്യാപിച്ചു നമ്മുടെ ഇന്ത്യയിലേക്കും വളരെ വേഗത്തിൽ എത്തിപ്പെട്ടു.ചൈന,ഇറ്റലി,സ്പെയ്ൻ,അമേരിക്ക,ഇറാൻ അങ്ങനെ പല രാജ്യങ്ങളെയും കൊറോണാ വൈറസ് നിർദാക്ഷണ്യം കടന്നാക്രമിച്ചു കൊണ്ടിരിക്കുകയാണ്.വൈറസ് ബാധിച്ച് ആയിരക്കണക്കിനാളുകൾ മരണപ്പെട്ടു ആയിരക്കണക്കിന് മനുഷ്യർ ഇതിനകം മരണപ്പെട്ടുകഴിഞ്ഞു. നമ്മുടെ കേരളത്തിലും വൈറസെത്തിയിരിക്കുകയാണ്. കേരളത്തിൽ മരണപ്പെട്ടത് രണ്ടു പേർ മാത്രമാണ്.അത് എന്തുകൊണ്ടാണെന്ന് അറിയാമോ?നമ്മുടെ വ്യക്തിശുചിത്വകൊണ്ടും ആരോഗ്യരംഗത്തെ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടുമാണ് ഇത് സാധിച്ചതെന്ന് നിസ്സംശയം പറയാം.രോഗമുക്തിയിലും രോഗപ്രതിരോധത്തിനും ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണിന്ന് കേരളം.ഇത് മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയുമാണ്.നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നാണ് സർക്കാർ ലോൺ പ്രഖ്യാപിച്ചത്.അത് ആളുകൾ അധികമായി പുറത്തിറങ്ങാതിരിക്കാനും രോഗം പകരുന്നത് തടയാനും ഇതിലൂടെ സാധിച്ചു. ചില നേട്ടങ്ങളും ഉണ്ടായിട്ടുണ്ട് വീട്ടിലുള്ളവർക്ക് ഒത്തൊരുമിച്ച് ജീവിക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും അതുപോലെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ശബ്ദ,രാസ മലിനീകരണങ്ങളിൽ നിന്ന് പ്രകൃതിയെ സംരക്ഷിക്കാനും ഇതിലൂടെ കഴിഞ്ഞു. വൈറസ് കാലത്തിനു ശേഷവും വർഷത്തിൽ ഒരു ദിവസം രാജ്യത്ത് ലോക്ക് ഡൗൺ ആചരിക്കണമെന്നാണ് എന്റെ അഭിപ്രായം. പ്രധാനമായും നാം പാലിക്കേണ്ടത് സർക്കാർ നൽകുന്ന നിർദ്ദേശങ്ങളാണ്. കൈകൾ സോപ്പിട്ട് കഴുകുക,ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം പൊത്തി പിടിക്കുക,അനാവശ്യമായി പുറത്തിറങ്ങി നടക്കാതിരിക്കുക, പുറത്തു പോവുകയാണെങ്കിൽ മാസ്ക് ധരിക്കുക എന്നീ കാര്യങ്ങൾ പൗരബോധത്തോടെ നിർവഹിക്കാൻ നാം സന്നദ്ധരാകണം. എന്നാലേ ഇനിയും വലിയ പ്രത്യാഘാതങ്ങളില്ലാതെ വൈറസിനെ പിടിച്ചുകെട്ടാൻ നമുക്ക് സാധിക്കുകയുള്ളൂ. കൂടാതെ പ്രകൃതിയെ സംരക്ഷിക്കുകയും പരിസരവും വൃത്തിയാക്കുകയും ചെയ്യണം. ലോകത്തുള്ള എല്ലാവരും ഇതുപോലെ വ്യക്തി ശുചിത്വവും സാമൂഹിക അകലവും പ്രതിരോധ പ്രവർത്തനങ്ങളും ചെയ്താൽ ഈ ഭൂമിയിൽ തന്നെ എന്നെന്നേക്കുമായി ഈ വൈറസിനെ തുടച്ചുമാറ്റാൻ നമുക്ക് സാധിക്കും. നിപ വൈറസിനെ ഇല്ലാതാക്കിയത് പോലെ കൊറോണ വൈറസിന് കാരണക്കാരനായ കോവിഡ് 19നെയും നമ്മൾ ഇല്ലാതാക്കണം. ലോകത്തിനും മനുഷ്യരാശിക്കും വമ്പിച്ച നാശനഷ്ടം വരുത്തിയ കൊറോണക്കെതിരെ നമുക്ക് ഒന്നിച്ചു ചേർന്ന് പ്രതിരോധിക്കാം.

ഫാത്തിമ ഫിദ.എം
6.C ആർ.എം.എച്ച്.എസ്. മേലാററൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം