യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നാം പോരാടും

Schoolwiki സംരംഭത്തിൽ നിന്ന്
നാം പോരാടും

പ്രളയവും ഓഖിയും നിപ്പായുമെന്തിന്
 മഹാമാരികൾ വന്നകലുമ്പോൾ
 ഒറ്റകെട്ടായി കൈ കോർത്ത നാമിനി
ലോകത്തിനു മാതൃക.
കൊറോണ എന്ന ഭീകരനെ നമ്മൾ തുടച്ചു നീക്കും.
അലക്ഷ്യമാം പ്രവൃത്തിയിൽ നിന്നും നാം ഉണരും.
ജാതിയോ മതമോ നിറമോ
 മനുഷ്യനെന്നോ മൃഗമെന്നോ
 ഭേദമന്യേ ഒത്തുചേർന്ന് നാമിനി പോരാടും.
മാർച്ചിൽ തുടങ്ങിയ ദുരന്ത കാലം
ലോകമെങ്ങും കൊറോണ കാലം.
ഭയമില്ല ഭീതിയില്ല നാമിനി പോരാടും.
അകലാം നമുക്കിനി ലോക്‌ഡോൺ അടുത്തിടാനായി.
മുറിച്ചീടാമി ചങ്ങലകൾ
 ഇടയ്ക്ക് ഇടയ്ക്ക് കൈകൾ കഴുകി.
ഇരയില്ലാതെ തിരിച്ചു പായട്ടെ കീടാണു.
കാത്തിടേണേ കരുണയോടെ ദൈവമേ.


 

സോനു.എസ്സ്
5 B മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത