ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/കൊറോണയുടെ വരവ്

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS19609 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ വരവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ വരവ്

എന്റെ മൂന്നാം ക്ലാസ് അവസാനവാരം മാർച്ച് 10 ഉച്ചസമയം ടീച്ചർ പറഞ്ഞു നാളെ മുതൽ തൽക്കാലത്തേക്ക് സ്കൂൾ ഉണ്ടാവില്ല. സ്കൂൾ അടയ്ക്കാൻ നിർദ്ദേശം കിട്ടിയിരിക്കുന്നു. അതു കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമായി. ഹായ്.......... കുട്ടികളായ ഞങ്ങൾക്ക് സ്കൂൾ അവധിയാണെന്ന് കേട്ടപ്പോൾ വലിയ സന്തോഷമായി.പരീക്ഷയില്ല. സ്കൂളില്ല. ഹായ്........ വലിയ സന്തോഷം ഞങ്ങൾ ഇങ്ങനെയാണ് കരുതിയത്. അങ്ങനെ ഒരാഴ്ച കളിയോട് കളി. സർക്കാർ ലോക്കഡോൺ പ്രഖ്യാപിച്ചു. ഇപ്പോൾ വീട്ടിൽ ഇരുന്ന് മടുത്തു. കൂട്ടുകാരുമില്ല. കളിയുമില്ല. വേനലവധി യിലെ വിരുന്നു പോകലുമില്ല. ഇപ്പോൾ ഞാൻ വീട്ടിൽ ഇരുന്ന് എന്റെ സ്കൂൾ ഞാൻ ഓർത്തെടുക്കുകയാണ്. ഇപ്പോഴാണ് എനിക്ക് അതിന്റെ വിഷമം മനസ്സിലാകുന്നത്. വാർഷിക പരീക്ഷ ഇല്ലാതെ വാർഷിക ആഘോഷം ഇല്ലാതെ എന്റെ മൂന്നാം ക്ലാസ് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. എന്റെ ക്ലാസ് ടീച്ചർക്കും ഉണ്ടാകുന്ന വിഷമം ഒരു വർഷം ക്ലാസ്സ് എടുത്തിട്ട് അതിന്റെ വാർഷിക പരീക്ഷ നടത്താൻ കഴിയാത്ത വിഷമം. അടുത്തവർഷം എന്റെ നാലാം ക്ലാസ്. അധ്യായനവർഷം വേഗമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

Hadeem
3 A ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ