ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം

കൂട്ടുകാരെ, കൂട്ടുകാരെ
കേട്ടകാര്യം ചെയ്തീടേണം
കേട്ടകാര്യം ചെയ്തില്ലെങ്കിൽ
വന്നെത്തീടും പകർച്ചവ്യാധി
സൂക്ഷിക്കേണം സൂക്ഷിക്കേണം
വൃത്തി യായി സൂക്ഷിക്കേണം
വീടുംനാടും നാട്ടുവഴിയും
പുഴയുംതോടും കിണറും നാം
(കൂട്ടുകാരെ )
വലിച്ചെറിയല്ലേ മാലിന്യം
തുപ്പരുതേ വഴിനീളെ
വീശും കാറ്റിൽ പടർത്തരുതേ
രൂക്ഷവിഷമാം കീടനാശിനി
കൊറോണയില്ലാത്ത നാളെക്കായി
നിപ്പയില്ലാത്ത നാളേക്കായി
 ഒത്തുചേരാമണിനിരക്കാം
നിർമ്മലമാം പ്രകൃതിക്കായ് !
 

Anu
7 A ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത