12:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koradgmlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സ്വാതന്ത്ര്യം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൂലിൽ അകപ്പെട്ട സ്വാതന്ത്ര്യം
ഞാനൊരു നൂലഴിഞ്ഞ പട്ടം
പാറിടുന്നു ഞാൻ പറന്നിടുന്നു..
വർണമാം നൂലിനാൽ
എന്നെ ബന്ധിപ്പിച്ചതായിരുന്നു
കണ്ടീടുന്നു പല കാഴ്ചകളും..
കെട്ടീടുന്നു പല വാർത്തകളും..
നീലാകാശത്തിന് നീലിമയിൽ ഞാൻ
പറന്നിടുന്നു ...
ഭൂമി ഇത്ര സുന്ദരിയോ ..?
അറിഞ്ഞിടുന്നു ഞാൻ ഈ സൗന്ദര്യം
ആസ്വദിച്ചിടുന്നു ഞാൻ ഈ സ്വാതന്ത്ര്യം..