നൂലിൽ അകപ്പെട്ട സ്വാതന്ത്ര്യം
ഞാനൊരു നൂലഴിഞ്ഞ പട്ടം
പാറിടുന്നു ഞാൻ പറന്നിടുന്നു..
വർണമാം നൂലിനാൽ
എന്നെ ബന്ധിപ്പിച്ചതായിരുന്നു
കണ്ടീടുന്നു പല കാഴ്ചകളും..
കെട്ടീടുന്നു പല വാർത്തകളും..
നീലാകാശത്തിന് നീലിമയിൽ ഞാൻ
പറന്നിടുന്നു ...
ഭൂമി ഇത്ര സുന്ദരിയോ ..?
അറിഞ്ഞിടുന്നു ഞാൻ ഈ സൗന്ദര്യം
ആസ്വദിച്ചിടുന്നു ഞാൻ ഈ സ്വാതന്ത്ര്യം..