എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/വല്യമ്മച്ചിയുടെ സംശയം

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വല്യമ്മച്ചിയുടെ സംശയം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വല്യമ്മച്ചിയുടെ സംശയം

കൊറോണ കൊറോണ കൊറോണ. എന്നതാടാ ഈ കൊറോണ? വല്യമ്മച്ചിയുടെ ചോദ്യം കേട്ട് ചേട്ടൻ വല്യമ്മച്ചിയെ കളിയാക്കുന്നത് അപ്പു കേട്ടു. വല്യമ്മച്ചീ അത് ഒരിനം മുട്ടായിയാ. മുറുക്കാൻ ചവയ്ക്കുന്നത് നിർത്തിയതിനു ശേഷം എപ്പോഴും മിഠായി തിന്നുന്നതാണ് വല്യമ്മച്ചിയുടെ പണി. ചേട്ടൻ്റെ കളിയാക്കൽ അമ്മച്ചിയ്ക്ക് തീരെ പിടിച്ചില്ല വീട്ടിൽ ഈയിടെയായി എല്ലാവരും കൊറോണയെക്കുറിച്ച് സംസാരിക്കുന്നു എല്ലാവരും വീടിനുള്ളിൽത്തന്നെയിരിക്കുന്നു. 'ടി വി വാർത്ത കേൾക്കുന്ന ശീലം ഇല്ലാത്തതു കൊണ്ട് ഒന്നും മനസ്സിലാകുന്നുമില്ല. അതുകൊണ്ടാ അവനോട് ചോദിച്ചത്. അപ്പോ ചെക്കൻ കളിയാക്കുന്നത് കണ്ടില്ലേ വല്യമ്മച്ചിയുടെ ദയനീയ മുഖം കണ്ട് അപ്പു പറഞ്ഞു. ഞാൻ പറഞ്ഞു തരാം അമ്മച്ചീ. പിന്നേ കൊറോണ ഒരു വൈറസാ. വൈറസോ? അതെന്നതാടാ ?. അപ്പു കൊറോണയെയും കോവിഡിനെക്കുറിച്ചും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചും എല്ലാം വിശദമായിത്തന്നെ വല്യമ്മച്ചിക്ക് പറഞ്ഞു കൊടുത്തു. വല്യമ്മച്ചി വാത്സല്യത്തോടെ അപ്പുവിൻ്റെ തലയിൻ തലോടി. വല്യമ്മച്ചി ചേട്ടനോട് പറഞ്ഞു "നീ എപ്പോഴും ഇവനെ മണ്ടൻ എന്നു വിളിക്കാറില്ലേ? കണ്ടില്ലേ എൻ്റെ കുട്ടിയ്ക്ക് എത്രമാത്രം അറിവാഉള്ളത്? നിന്നെക്കാളും മിടുക്കനാ ഇവൻ. വല്യമ്മച്ചിയുടെ വാക്കുകൾ കേട്ട് അപ്പുതാനൊരു വലിയ കാര്യമാണ് ചെയ്തതെന്ന ഭാവത്തോടെ ചേട്ടനെ നോക്കി.

നന്ദന
3 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ