ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ കൊല്ലാതെ കൊല്ലുന്ന മനുഷ്യൻ.. .

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT.U.P.S. BHM (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ കൊല്ലാതെ കൊല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയെ കൊല്ലാതെ കൊല്ലുന്ന മനുഷ്യൻ..

പണ്ട് നമ്മൾ പച്ചക്കറികളും പഴങ്ങളും ഇലകളും ഒക്കെയാണ് കഴിച്ചിരുന്നത്. നമ്മൾ തന്നെ കൃഷി ചെയ്തുണ്ടാക്കിയിരുന്നവയായിരുന്നു അവയെല്ലാം. പക്ഷേ ഇന്ന് നമ്മുടെ ആഹാര രീതികൾ തന്നെ മാറിയിരിക്കുന്നു. ആളുകൾ കടകളിൽ നിന്നും എല്ലാം വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. വയലുകൾ നികത്തി വലിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും പരിസ്ഥിതിയ്ക്ക് വിരുദ്ധമായിട്ടുള്ള പലതും ചെയ്തുതുടങ്ങി. അതോടെ മാരക രോഗങ്ങളായ നിപ്പ, കൊറോണ തുടങ്ങിയവയും ആക്രമിച്ചു തുടങ്ങി. കൊറോണ വന്നതോടെ എല്ലാവരും ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകി തുടങ്ങി. ഇനിയുള്ള കാലം മലിനവായു ശ്വസിക്കാതെ പരിസ്ഥിതിയും നമ്മളും ശുചിയായിരിക്കുവാൻ അങ്ങനെ ജീവിക്കുവാൻ നമുക്ക് ശ്രമിക്കാം. ഇനിയുള്ള നാളുകളിൽ നാം ശ്രദ്ധയോടെ ജീവിച്ചില്ലെങ്കിൽ ഇതുപോലുള്ള മാരക രോഗങ്ങൾ നമ്മെ തേടിവരും.നമുക്ക് നല്ല ആരോഗ്യ ശീലങ്ങൾ പാലിക്കാം, വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കാം. അതുവഴി പകർച്ചവ്യാധികൾ തടയാം.. രോഗങ്ങൾക്കെതിരെ എപ്പോഴും നമ്മൾ ജാഗ്രതയോടെ ഇരിക്കുക.

ചന്ദ്രമൗലി. എ. അഭിലാഷ്.
4A ഗവ. യു. പി. സ്കൂൾ. ബ്രഹ്മമംഗലം.
വൈക്കം ഉപജില്ല
കോട്ടയം 
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം