ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/ലോക്ഡൗൺകാലം
ലോക്ഡൗൺകാലം
ഈ ലോക് ഡൗൺ കാലം എനിക്ക് മടുത്തു.. ഇനിയെന്ന് സ്കൂൾ തുറക്കുമെന്ന ആലോചനയിലാണ് ഞാൻ.. സ്കൂൾ ഉണ്ടായിരുന്നപ്പോൾ ഞാൻ. ആലോചിച്ചിരുന്നു, എപ്പഴാ ഈ സ്കൂൾ പൂട്ടുക എന്ന്. ഇപ്പോൾ എന്റെ കൂട്ടുകാരെയും ബന്ധുക്കളേയും വല്ലാതെ miss ചെയ്യുന്നു... നിപ വന്നപ്പോൾ നമ്മുടെ കേരളം ആ മഹാമാരിയെ അതിജീവിച്ചു. അതുപോലെ ഈ മഹാമാരിയെയും ഞങ്ങൾ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കാം... അതിനുവേണ്ടി പ്രാർഥിക്കുകയും സർക്കാർ നിർദ്ദേശങ്ങളെ അനുസരിക്കുകയും ചെയ്യാം. ഈ കൊറോണ കാലത്ത് നമ്മുടെ ഗവൺമെന്റ് നന്നായി പ്രവർത്തിക്കുന്നുണ്ട്. ശ്രീ. പിണറായി വിജയൻ സാർ നമ്മുടെ മുഖ്യമന്ത്രി ആയതിൽ ഞാനും അഭിമാനിക്കുന്നു, കാരണം കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി കേരള സർക്കാറിന്റെ ചുക്കാൻ പിടിക്കുന്നത് അദ്ദേഹമാണ്. കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് എന്റെ ബിഗ് സല്യൂട്ട് ... പുറത്ത് പോകാൻ അനുവദിക്കാത്തതിന്റെ പേരിൽ പലരും പോലീസുകാരെ കുറ്റം പറയുന്നുണ്ടായിരുന്നു. പക്ഷേ നമ്മൾ അവരെ അഭിനന്ദിക്കുന്നു, കാരണം നമുക്ക് അസുഖം പകരാതിരിക്കാനാണ് അവർ രാവും പകലും ജനങ്ങളെ നിയന്ത്രിക്കുന്നത്. ലോകമെമ്പാടും കൊറോണ പടർന്നു പിടിക്കുമ്പോൾ നമ്മുടെ ഇന്ത്യ, പ്രത്യേകിച്ചും കേരളം കൊറോണറക്കതിരെ നല്ല പ്രതിരോധം തീർത്തു.. അതിനുകാരണം നമ്മുടെ ഗവൺമെൻറും നമ്മൾ സ്നേഹപൂർവ്വം ദൈവത്തിന്റെ മാലാഖമാർ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന നമ്മുടെ ഡോക്ടർമാരും നഴ്സ്മാരും ആരോഗ്യപ്രവർത്തകരും പിന്നെ നിയമപാലകരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതുകൊണ്ടാണ് കേരളം ഈ മഹാമാരിയെ ഒരു പരിധിവരെ പിടിച്ചുകെട്ടിയത്.. എല്ലാത്തിനും നമ്മുടെ സർക്കാരിന് ഒരായിരം നന്ദി...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം