ചൈനയിലെ വുഹാനിൽ പിറന്നു വികസിതരാജ്യം വിറപ്പിച്ചു വന്നെത്തി നമ്മുടെ ഭാരതഭൂവിലും പൊരുതുക നാമിനിയതിനെതിരായ് കൂട്ടുകാരോടൊത്ത് കൂടരുതേ കൂട്ടത്തിൽ കൂടി നടക്കരുതേ കൂട്ടുകൂടാമിനി വീട്ടിനുള്ളിൽ മാത്രം കൂട്ടുകാരാക്കീടാം പുസ്തകത്തെ കൊല്ലു കൊറോണയെന്ന ഈ മാരിയെ യല്ലെങ്കിൽ ജീവനും നഷ്ടമാകും കഷ്ടത നീക്കുവാൻ നഷ്ടം നികത്തുവാൻ കത്തിയെരിക്കുക ഈ മഹാമാരിയെ പെട്ടെന്ന് പെട്ടെന്ന് കൈകൾ കഴുകീടാം തട്ടി തെറിപ്പിക്കാം കോവിഡിനെ ഒറ്റയ്ക്കാണെന്നുള്ള ചിന്ത വേണ്ടായിനി കൂടെയുണ്ട് ലോകം ഒപ്പമുണ്ട് നമ്മുടെ നാടിന് നന്മ വരുത്തുവാൻ കൂട്ടുകൂടിയിനി യാത്ര വേണ്ട പ്രശ്നമാണെന്ന് മനസ്സിലുറപ്പിച്ചു അകലം പാലിച്ചു നടന്നീടാം മാനവരാശിക്ക് ആരോഗ്യമേകുന്ന ആരോഗ്യ പാലകർ ദൈവമല്ലോ ആയുസ്സും ആരോഗ്യമോടെയിരിക്കുവാൻ നമ്മൾക്കവർക്കായി പ്രാർത്ഥിചീടാം