സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ പ്രകൃതിക്ക് പനിക്കുന്നു
പ്രകൃതിക്ക് പനിക്കുന്നു.
പനിച്ച് വിറയ്ക്കുന്ന പ്രകൃതി അമ്മയായ ഭൂമിയോട് അപേക്ഷിക്കുന്നു. എനിക്ക് എന്നാണ് പനി മാറുക? അമ്മയായ ഭൂമി വിഷമത്തോടെ ഉത്തരം പറഞ്ഞു. എനിക്ക് പറയാൻ ആവില്ല മക്കളെ. എല്ലാം സഹിച്ചേ മതിയാകൂ....... മുൻപ് എന്തിനും ഉത്തരം തരാൻ എനിക്ക് ആകുമായിരുന്നു, എനിക്ക് സ്വന്തമായി നിലനിൽപ്പ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, എന്ന് വേണമെങ്കിലും എന്റെ ജീവൻ നഷ്ടപ്പെടാം..... സുന്ദരമായ മലകളും, പുഴകളും, കാടുകളും, ശുദ്ധവായുവും നിറഞ്ഞ ഈ ലോകത്ത് ജീവിക്കാൻ എനിക്കെന്ത് ഇഷ്ടമായിരുന്നു. ഇന്നോ പൊടിയും, പുകയും, മലിനമായ അന്തരീക്ഷവും, അമിത ചൂടും, മരുന്നുകളില്ലാത്ത രോഗങ്ങളും നിറഞ്ഞുനിൽക്കുന്നു. ഇതാ കണ്ടില്ലേ ലോകം മുഴുവനും രോഗങ്ങളുടെ പിടിയിലാണ്. പിന്നെ എങ്ങനെയാണ് മക്കളെ ഞാൻ നിങ്ങളെ രക്ഷപ്പെടുത്തുക. എന്തും നമുക്ക് സഹിക്കാൻ മാത്രമേ കഴിയു......... ദുഷ്ട പ്രവർത്തിയിലൂടെ നേടിയതെല്ലാം എന്തിനുവേണ്ടി ആർക്കുവേണ്ടി. ഇതെല്ലാം നമുക്ക് കൊണ്ടുപോകാൻ കഴിയുമോ? ചിന്തിക്കൂ....... ദൈവം നേരിട്ട് പല കാര്യങ്ങളും കാണിച്ചു തന്നിട്ട് നാം തിരിച്ചറിയുന്നില്ല. പരസ്പരം സ്നേഹിക്കുന്നില്ല മറ്റുള്ളവരെ സഹായിക്കുന്നില്ല മറ്റുള്ളവയെ ചൂഷണം ചെയ്തു ജീവിക്കുന്നു. സ്വാർത്ഥതാല്പര്യങ്ങൾ നേടാൻ നെട്ടോട്ടമോടുന്നു. ചെറിയ ജീവിത കാലയളവിൽ മറ്റുള്ളവർക്ക് പ്രയോജനപ്രദമായി സന്തോഷകരമായി സഹായിച്ചു സ്നേഹിച്ചും വൃത്തിയായും ചൂഷണം ചെയ്യാതെയും ആവശ്യത്തിനു മാത്രം ഉപയോഗിച്ച് ജീവിക്കാൻ പഠിക്കു മക്കളേ............. ഇതെല്ലാം എന്റെ അനുഭവം കൊണ്ടുള്ള വാക്കുകളാണ്. ഇനിയെങ്കിലും അനുസരിക്കൂ, പ്രവർത്തിക്കൂ, ജീവിക്കൂ........ അല്ലെങ്കിൽ ഒറ്റ ജീവൻപോലും എന്നിൽ ഉണ്ടാകില്ല. എന്റെ തലമുറകളും കാണില്ല ഇനി നിങ്ങൾ തീരുമാനിക്കൂ ജീവൻ നിലനിൽക്കണം വേണ്ടയോ എന്ന്..................................................................... Surya Nanda
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ