എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/വിശാലിന്റെ യാത്ര
വിശാലിന്റെ യാത്ര
നാലാം ക്ലാസ്സിലാണ് വിശാൽ. ഒരു ദിവസം അവൻ മാതാപിതാക്കളൊപ്പം ഒരു ടൂർ പോയി.. വളരെ മനോഹരമായ കാഴ്ചകൾ കണ്ടു അവൻ അങ്ങനെ നടന്നു. നല്ല ഭംഗിയുള്ള പൂന്തോട്ടം.. പല തരത്തിലുള്ള ചെടികൾ.. പല നിറത്തിലുള്ള പൂവുകൾ... പൂവിലിരുക്കുന്ന പൂമ്പാറ്റകൾ.. അങ്ങനെ അങ്ങനെ വളരെ ഭംഗി യുള്ള പൂന്തോട്ടം.. വിശാൽ അതെല്ലാം ആസ്വദിച്ചു നടന്നു. അപ്പോഴാണ് ഒരാളെ അവൻ കണ്ടത്. അയാൾ എന്തോ ഭക്ഷണം കഴിച്ചു അതിന്റ വേസ്റ്റും കവറും എല്ലാം അവിടെ തന്നെ വലിച്ചെറിയുന്നു.. അവൻ ചിന്തിച്ചു.. ഇത്രേം മനോഹരമായ ഒരു പൂന്തോട്ടം കണ്ടിട്ട് ഇയാൾക്ക് എങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നുന്നു.. ഇത് ഒട്ടും ശരിയല്ല.. അയാളോട് കാര്യങ്ങൾ പറയാൻ വിശാൽ തീരുമാനിച്ചു.. അവൻ ഓടി ചെന്ന് കാര്യങ്ങൾ പറഞ്ഞു.. "ഇത് ഇവിടെ ഇടാൻ പാടില്ല എന്ന് നിങ്ങൾക്ക് അറിയില്ലേ? ഇവിടെ എഴുതി വെച്ച ബോർഡ് കണ്ടില്ലേ??? " അതു കേട്ട് ആയാൾ കുറച്ചു ദേഷ്യം കലർന്ന സൗണ്ടിൽ പറഞ്ഞു. " നീ എന്തിനാ അതൊക്കെ എന്നോട് ചോദിക്കുന്നെ? ".. വിശാൽ ചിരിച്ചു കൊണ്ടു പറഞ്ഞു.നമ്മൾ എന്തിനാണ് ഇത്രയും മനോഹരമായ പരിസ്ഥിതിയെ മലിനമാക്കുന്നത്. നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയും നമ്മൾ ക്ക് തന്നെ ദോഷം ചെയ്യും. അതിലൂടെ ഒരു പാട് രോഗങ്ങൾ നമുക്ക് തന്നെ ഉണ്ടാവും.. വെറുതെ നമ്മുടെ ചെറിയ അശ്രദ്ധക്ക് നമ്മൾ വലിയ വില കൊടുക്കേണ്ടി വരും.. ".. ഇത്രേം പറഞ്ഞപ്പോൾ ആ യുവാവ് തന്റെ തെറ്റ് മനസ്സിലാക്കി അയാൾ തന്നെ എല്ലാം പെറുക്കി വേസ്റ്റ് ബിന്നിൽ കൊണ്ടു പോയിട്ടു. എന്നിട്ട് വിശാലിനോട് പറഞ്ഞു "മോനെ നിന്നെ പോലെ ഉള്ള കുട്ടികളാണ് നമ്മുടെ നാടിനു ആവശ്യം.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ." അവൻ ഒരു ചെറു പുഞ്ചിരിയോടെ, മനസ്സിൽ എന്തോ വല്യ കാര്യം ചെയ്ത അനുഭൂതിയോടെ അവിടെ നിന്നും നടന്നകന്നു...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ