എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്/അക്ഷരവൃക്ഷം/പ്രക്രതിയും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യവും പ്രക്രതിയും

ആരോഗ്യം അത് വെറും രോഗമില്ലാത്ത അവസ്ഥയല്ല. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ആരോഗ്യമെന്നത് ശാരീരികവും മാനസികവും സാമൂഹികവുമായ മികച്ച അവസ്ഥയാണ്. അത് കേവലം രോഗങ്ങളുടെ അഭാവം മാത്രമല്ല എന്നർത്ഥം. ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് ആരോഗ്യ സംരക്ഷണത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ദിവസവും പ്രാഥമിക കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുക, വൃത്തിയും വെടിപ്പുമുള്ള വസ്ത്രം ധരിക്കുക, ശരീരത്തെ ശുചിയായി സൂക്ഷിക്കുക എന്നതെല്ലാം ആരോഗ്യത്തിന്റെ പ്രഥമ പാഠങ്ങളാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളേയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറയ്ക്കുക. വൈറ്റമിൻ അടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കുക. ഇതു വഴി നമുക്ക് രോഗപ്രതിരോധ ശേഷി നേടിയെടുക്കാൻ കഴിയും.

പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് ഇതിനു കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിയ്ക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ഒരർത്ഥത്തിൽ ചൂഷണം എന്നത് മോഷണം തന്നെയാണ്. ലോകം നേരിടുന്ന വൻ വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി. പരിസ്ഥിതി പ്രശ്നം മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയായി കൊണ്ട് പ്രതിദിനം പരിസ്ഥിതി പ്രശ്നങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഭൂമി, പ്രകൃതി, പരിസ്ഥിതി ഇവയെല്ലാം നമ്മുടെ അമ്മയാണ് . നമുക്ക് വേണ്ടുന്നതെല്ലാം നൽകി ശ്വസിക്കുവാൻ വായു, ഭക്ഷിക്കുവാൻ പഴങ്ങൾ പച്ചക്കറികൾ, കുടിക്കുവാൻ വെള്ളം എന്നിങ്ങനെ എല്ലാം നൽകി. അമ്മയെയാണ് നാം ഇന്ന് കുത്തി നോവിക്കുന്നത്. കാടിന്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകളെ കയ്യേറി , കാട്ടുമരങ്ങളെ മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു. ഇതിന്റെയെല്ലാം ഫലമായി പ്രളയം പോലുള്ള വിപത്തുകൾ നേരിടേണ്ടി വരുന്നു. ഇനിയെങ്കിലും നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യാതെ നാം ജീവിക്കണം.

ആൻസ്ലി മരിയ ടെഡ്സ്
7 A സേക്രഡ് ഹാർട്ട് യു പി സ്കൂൾ അങ്ങാടിക്കടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം