08:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രവാസികൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൂരെയെങ്ങോ ദിശയില്ലാതെ
തീരത്തേക്കടുക്കുവാൻ
വെമ്പുന്ന സാഗരം പോൽ
പ്രവാസിയാം മലയാളികൾ
അറബി നാടിന്റെ കനൽത്തീയിൽ
ജനിച്ച നാടിനും വീടിനും മണ്ണിനും
ജന്മമേകിയോർക്കുമായി ജീവിക്കവേ
ഓണമില്ല വിഷുവില്ല
എല്ലാം ഓർമ്മകളിൽ തങ്ങി
മഴയില്ല പുഴയില്ല
കണ്ണിരു മാത്രം.
നമ്മളേവരും ഓർക്കുക
വെള്ളത്തിൽ കേരളം മുങ്ങിത്താഴവേ
കൈത്താങ്ങായതീ പ്രവാസികൾ
രക്ഷിക്കുകീ നാടിന്റെ
കരുത്തിനെ കരുതലിനെ .