ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/പ്രവാസികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവാസികൾ     

ദൂരെയെങ്ങോ ദിശയില്ലാതെ
തീരത്തേക്കടുക്കുവാൻ
വെമ്പുന്ന സാഗരം പോൽ
പ്രവാസിയാം മലയാളികൾ
അറബി നാടിന്റെ കനൽത്തീയിൽ
ജനിച്ച നാടിനും വീടിനും മണ്ണിനും
ജന്മമേകിയോർക്കുമായി ജീവിക്കവേ
ഓണമില്ല വിഷുവില്ല
എല്ലാം ഓർമ്മകളിൽ തങ്ങി
മഴയില്ല പുഴയില്ല
കണ്ണിരു മാത്രം.
നമ്മളേവരും ഓർക്കുക
വെള്ളത്തിൽ കേരളം മുങ്ങിത്താഴവേ
കൈത്താങ്ങായതീ പ്രവാസികൾ
രക്ഷിക്കുകീ നാടിന്റെ
കരുത്തിനെ കരുതലിനെ .
 

ദേവനന്ദാ സി പ്രതാപ്
6 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത