സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/ഇലഞ്ഞിത്തറമേളം
ഇലഞ്ഞിത്തറമേളം
< left ><story > ഭൂമിയിൽ മനുഷ്യർ മാത്രമല്ലല്ലോ..മറ്റ് ജീവജാലങ്ങളുമുണ്ട്.കൂട്ടത്തിൽ ചിന്താശേഷി ദൈവം എന്ത്കൊണ്ടോ ....മനുഷ്യന് മാത്രമാണ് നൽകിയത്..... പക്ഷെ കാലത്തിന്റെ ഭാവം മാറുന്നത് അവയ്ക്കറിയാൻ കഴിയും... അങ്ങനെയാകാം ആ തള്ളക്കിളി തന്റെ കുഞ്ഞുങ്ങെളയും കൂട്ടി ആ ഇലഞ്ഞി മരം വിട്ടിറങ്ങിയത്.ആ വലിയ മൈതാനത്തിന്റെ നടുവിലായിരുന്നു തല ഉയർത്തി വലിയ ഇലഞ്ഞിമരം നിന്നിരുന്നത്.എത്ര വലിയ കാറ്റടിച്ചാലും ആ വലിയ മരത്തിന്റെ ഇലകൾ തഴുകാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആ മുത്തശ്ശിയുടെ ചില്ലയിലാണ് തള്ളക്കിളി കുഞ്ഞുങ്ങൾക്കൊപ്പം താമസിച്ചിരുന്നത്. അത്രയും സുരക്ഷിതമായ ഒരിടം വിട്ട് അമ്മ എവിടേക്കാണ് പോകുന്നതെന്ന് കുഞ്ഞിക്കിളികൾക്ക് മനസ്സിലായില്ല.മറ്റൊരു ചില്ലയിലേക്ക് ചേക്കേറിയപ്പോൾ കുഞ്ഞിക്കിളി തളളക്കിളിയോടായി ചോദിച്ചു."നമ്മൾ എന്തിനാണ് അവിടംവിട്ടു വന്നതമ്മെ?"..തള്ളക്കിളി മറുപടി പറഞ്ഞു."നമ്മൾ തിരികെ പോകും.പക്ഷെ ഇപ്പോളല്ല." ഇലഞ്ഞിമുത്തശ്ശി പറഞ്ഞ അറിവുകൾ ഉണ്ടായിരുന്നു തള്ളക്കിളിക്ക്..."ഇന്ന് ഇലഞ്ഞിത്തറയിൽ മേളം നടക്കും..ഒരുപാട് മനുഷ്യരും അവിടെക്കാണും..ഇന്ന് മേളങ്ങളുടെ മേളമാണ്"...തള്ളക്കിളി പറഞ്ഞു നിർത്തി .. "അപ്പോൾ നമുക്ക് അതൊന്നും കാണണ്ടെ..?" കുഞ്ഞിക്കിളി നിഷ്കളങ്കയായി ചോദിച്ചു.."വേണ്ട മക്കളെ കാണാനുള്ള ചന്തം കണ്ട് എടുത്തുചാടിയാൽ നമുക്ക് ആപത്താണ്.."അമ്മ പറഞ്ഞതുൾക്കൊള്ളാൻ കഴിയാതെ കുഞ്ഞുങ്ങൾ വാശി പിടിച്ചു.. അതൊന്നും വകവെക്കാതെ തളളക്കിളി ഇരതേടാൻ പോയി.. പറന്ന് പറന്ന് കിളി ഇലഞ്ഞിയുടെ ചുവട്ടിലെത്തി...അവിടെ എത്തിയ കിളിക്ക് അതിശയമായി.....കിളി സംശയത്തോടെ ഇലഞ്ഞി മുത്തശ്ശിയോട് ചോദിച്ചു..."എന്നെ പറഞ്ഞ് പറ്റിച്ചോ ...?മുത്തശ്ശി പറഞ്ഞ മേളവും ആനകളുമൊക്കെ എവിടെ..!" നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന മുത്തശ്ശിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..കിളി തുടർന്നു."കുഞ്ഞിക്കിളികൾ ആകെ കരച്ചിലാണ്...പൂരം അവർക്കും കാണണമത്രെ..എവിടെ മുത്തശ്ശി പൂരം!!.." മുത്തശ്ശിക്കും ഒന്നും മനസ്സിലായിരുന്നില്ല..മുത്തശ്ശി നെടുവീർപ്പിട്ടു.."ഞാനും കുറെ ആയി ആളുകളെ കണ്ടിട്ട്..! പൂരംനാളിൽ വരൂന്ന് കരുതി..ഇതിപ്പൊ എന്റെ മടിയിൽ നീ മാത്രല്ലല്ലൊ...!!നിങ്ങളെയൊക്കെ ശല്യം െച യ്യണ്ടാന്ന് കരുതീട്ടാവും" മുത്തശ്ശിയെ അത്രമേൽ വിശ്വസിച്ച കിളി അതു കേട്ട ആശ്വാസത്തിൽ പറന്നുപോയി ....കിളി പറന്നകലുന്നതും നോക്കി ആ ഇലഞ്ഞി അങ്ങനെ നിന്നു...മനുഷ്യർ തന്റെ ചുറ്റും ആഹ്ളാദിക്കുന്ന ഒരു പൂരക്കാലവും കാത്ത്....മനുഷ്യർ ഇതുവരെ തന്റെ കൂടെപ്പിറപ്പുകളോട് കാട്ടിയ സർവ്വതും മറന്ന്....കഴിഞ്ഞ മേളങ്ങൾ ഒക്കെ ഒാർത്ത് അങ്ങനെ നിന്നു..ഓരോ കാറ്റിലും ആടിയാടി.... </story> </ left>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ