പച്ചക്കറികൾ കുഴിച്ചു വെച്ചീടണം
COVID_19 അടുക്കുകില്ല.
ചൂടുള്ള വെള്ളം പതിവാക്കിയെങ്കിൽ
COVID_19 അടുക്കുകില്ല.
കൂട്ടരെ കാണുമ്പോൾ നാട്ടാരെ കാണുമ്പോൾ
മക്കളെ കാണുമ്പോൾ കൈ കൂപ്പണം.
സൗഹൃദം ചിരിയിലൊതുക്കിയെന്നാകിലോ
COVID_19 അടുക്കുകില്ല.
കടകളിൽ പാതയിൽ അയൽവക്കവീട്ടിലും
പരദൂഷണങ്ങൾ വിളമ്പിടാതെ
കിട്ടുന്ന നേരത്ത് പറ്റുന്ന പണികളാൽ
വീടിനെ മോടി പിടിപ്പിക്കണം.
സർക്കാരു നൽകുന്ന നല്ല നിർദ്ദേശങ്ങൾ
അനുസരിക്കാൻ നാം പഠിച്ചുവെന്നാൽ
ആരോഗ്യരംഗത്തെ വിലയുള്ള വാക്കുകൾ
കേൾക്കുവാൻ മനസ്സൊന്നു വെച്ചുവെന്നാൽ
ഏതൊരു രോഗവും തോറ്റു പിന്മാറിടും
കട്ടായമിതു നമ്മൾ കണ്ടതല്ലേ.
നിപ്പ, എബോള, സാർസ് രോഗങ്ങളും
പല തരം പനികളും മാറിയില്ലേ
അതുപോലെ തന്നെ തടഞ്ഞു നിർത്താം
നമുക്കനുസരണം വൃത്തി ശീലമാക്കൂ.