ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയും ലോക് ഡൗൺ എന്ന മഹാ ഭീകരനും
കൊറോണ എന്ന മഹാമാരിയും ലോക് ഡൗൺ എന്ന മഹാ ഭീകരനും
ലോകം വളരെയധികം പ്രതിസന്ധിയിൽ ആയിരിക്കുന്ന കാലഘട്ടമാണിത്. കൊറോണ എന്ന മഹാമാരി ലോകമെങ്ങും ആഞ്ഞടിക്കുകയാണ്. ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസ് ആണ് കൊറോണ വൈറസ് . ആദ്യകാലത്ത് ഒരു സാധാരണ പനിയുടെ രൂപത്തിൽ ആയിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രുപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി.കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആൻ്റി വൈറസ് മരുന്നുകളോ രോഗ അണുബാധയ്ക്കു എതിരായ വാക്സിനുകളോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല . സാധാരണ ജലദോഷപ്പനി മുതൽ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാകും . രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് വരുന്ന വൈറസിലൂടെയും രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും വളർത്തു മ്യഗങ്ങളിലൂടെയും രോഗം പകരാൻ സാധ്യത കൂടുതലാണ്. കൈകൾ ഇടയ്ക്കിടെ ശുചിയായി കഴുകുക ,വൈറസ് ബാധിത പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക, മാസ്ക് ധരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തുക,ധാരാളം വെള്ളം കുടിക്കുക തുടങ്ങിയവയാണ് മുൻകരുതലായെടുക്കേണ്ടത്. കോവിഡ് 19 എന്ന മഹാരോഗം പടർന്നു പിടിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിനാണ് ലോക്ക്ഡൗൺ നിയമം ഭരണകൂടങ്ങൾ പ്രയോഗിക്കുന്നത്. ഒരു കാരണവശാലും വീട് വിട്ട് പോകാൻ അനുവദിക്കാത്ത കർശന നിയമമാണിത്. ആവശ്യവസ്തുക്കളായ (പാൽ,വെള്ളം,പച്ചക്കറികൾ,മരുന്നുകൾ, മെഡിക്കൽ സേവനങ്ങൾ,) എന്നിവ മാത്രമേ ലോക്ക്ഡൗൺ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലേക്കോ, ജില്ലകളിലേക്കോ അനുവദിക്കുകയുള്ളു. ഗതാഗത സംവിധാനങ്ങൾ പൂർണമായും നിയന്ത്രിച്ചുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് . പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കരുത്, അടുത്തിടെ വിദേശത്തു നിന്ന് വന്നവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്, അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാം.പക്ഷേ മറ്റുള്ളവരുമായി 2 മീറ്റർ അകലം പാലിക്കണം. പുറത്തുപോയ ശേഷം കൈ സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകുക. എല്ലാ ആരാധനാലയങ്ങളും അടച്ചിടും. ഇതെല്ലാം ഒരു മുൻകരുതലും ഓർമ്മപ്പെടുത്തലുമാണ്. മറ്റുള്ളവരുടെ ജീവിതം നമ്മുടെ കൈകളിലാണ്. നമ്മുടെ ജീവിതം അവരുടെ കൈകളിലാണ്. സർക്കാരിനെയും,ഡോക്ടർമാരെയും,👩🏻⚕️ പോലീസുകാരെയും👮🏻♂️ആരോഗ്യപ്രവർത്തകരെയും,👩🏻🔬 എല്ലായ്പ്പോഴും ബഹുമാനിക്കണം. "സുരക്ഷിതരായി വീട്ടിലിരിക്കാം. അതിജീവിക്കാം കൊറോണ എന്ന മഹാമാരിയെ".
|