ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/നമുക്ക് പ്രതിരോധിക്കാം മഹാമാരിയെ
നമുക്ക് പ്രതിരോധിക്കാം മഹാമാരിയെ
യാതൊരു അറിയിപ്പും ഇല്ലാതെയെത്തിയ കൊറോണ എന്ന കുഞ്ഞൻ വൈറസ് ലോകത്താകമാനം മരണം കൊയ്ത് യാത്ര തുടരുന്നു. നിപയും പ്രളയവും മൂലമുണ്ടായ നഷ്ടങ്ങളും വേദനകളും വിട്ടൊഴിയുന്നതിനുമുമ്പേ അടുത്ത മഹാവിപത്തും എത്തി. ലോകത്തെ ഒന്നടങ്കം ഇല്ലാതാക്കുക എന്ന വലിയ ലക്ഷ്യം മാത്രമേയുള്ളൂ ഉള്ളൂ അദൃശ്യശക്തിയ്ക്ക്. സാമൂഹികമായ ഇടപെടലിലൂടെ പടർന്നു പന്തലിക്കുന്ന മഹാ ദുരന്തത്തെ തടഞ്ഞുനിർത്താൻ എല്ലാ ഗവൺമെൻറ്കളും ലോക്ഡൗൺ പ്രഖ്യാപിക്കുകയാണ്. തിരക്കുകളിൽനിന്നു തിരക്കുകളിലേക്ക് വഴുതിവീഴുന്ന മനുഷ്യജീവിതം അതോടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി. പാവങ്ങളെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ലോക് ഡൗണിൽ സമം. വിജനതയുടെ മഹാ തിരമാലകൾ ആഞ്ഞടിച്ച നാടും നഗരവും. നിശബ്ദത നിറഞ്ഞ തെരുവോരങ്ങളിൽ ഭയത്തിന്റെ ഇരുട്ട് മാത്രം ബാക്കിയായി. ഓട്ടവും നെട്ടോട്ടവുമില്ല. ഒരു നീണ്ട വിശ്രമമാണ് ലോക് ഡൗൺ നമുക്ക് സമ്മാനമായി നൽകിയത്. < പെയ്ത മഴകളൊന്നും തോരാതിരുന്നിട്ടില്ല .< നമുക്ക് കാത്തിരിക്കാം.<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പു ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പു ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പു ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പു ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ