എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ബാലുവിൻ്റെ പട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
01:17, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ബാലുവിൻ്റെ പട്ടി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാലുവിൻ്റെ പട്ടി

ബാലുവിന് സുന്ദരനായ ഒരു പട്ടിക്കുട്ടി ഉണ്ടായിരുന്നു. ശരീരം മുഴുവൻ മുടിയുള്ള വെളുത്ത നിറമുള്ള ഒരു നായ്ക്കുട്ടി. അവൻ അതിന് ജിമ്മി എന്ന് പേരിട്ടു.ജിമ്മിയെ വീട്ടിലെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു.പാലും ബിസ്ക്കറും കേക്കുമൊക്കെ തിന്ന് ജിമ്മി വലുതായി ജിമ്മിയെ വീടിനു പുറത്തു വിടാറില്ലായിരുന്നു. എപ്പോഴും വീടിനുള്ളിൽ തന്നെ.ഒരു ദിവസം വീടിൻ്റെ ഗേറ്റ് തുന്നു കിടന്നു.പുറത്ത് റോഡിൽ മറ്റു നായ്ക്കൾ കുരയ്ക്കുന്നത് ജിമ്മി കേട്ടു. റോഡിലൂടെ കുരച്ചു കൊണ്ട് ഓടുന്ന നായ്ക്കളെ കണ്ടപ്പോൾ ജിമ്മിക്ക് സങ്കടം വന്നു. അവൻ ഓർത്തു എത്ര സന്തോഷമാണവയ്ക്ക് തോന്നുന്ന സ്ഥലത്ത് പോകാം.തോന്നുന്ന ആഹാരം കഴിക്കാം. ആരും നിയന്ത്രിക്കാൻ വരില്ല. എനിക്കും അവയെപ്പോലെ സ്വാതന്ത്ര്യം വേണം. ഇവിടെ നിന്നും പോകണം.

ഒരു ദിവസം ജിമ്മി ആരും കാണാതെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. ജിമ്മിയെ കാണാതെ ബാലുവിൻ്റെ വീട്ടുകാർ എല്ലായിടവും അന്വേഷിച്ചു. ഒരിടത്തും കണ്ടില്ല.ബാലുവിന് ആകെ സങ്കടമായി. ബാലുവിന് ആഹാരം കഴിക്കാൻ പോലും തോന്നിയില്ല. പാവം തൻ്റെ ജിമ്മി എവിടെയായിരിക്കും? അവന് ആഹാരം എന്തെങ്കിലും കിട്ടിയിരിക്കുമോ? സ്കൂളിൽ ടീച്ചർ പഠിപ്പിക്കുമ്പോഴും ജിമ്മിയെ കുറിച്ചായിരുന്നു ബാലുവിൻ്റെ ചിന്ത. ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം രാവിലെ ബാലു സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോൾ വാതിലിൽ മുട്ടുകയും മുരളുകയും ചെയ്യുന്ന ശബ്ദം കേട്ടു ബാലു വാതിൽ തുറന്നു. ആകെ കോലം കെട്ട് ദേഹമാകെ ചെളി പുരണ്ട് അവശനായി ജിമ്മി.സന്തോഷം സഹിക്കാനാവാതെ ബാലു ജിമ്മിയെ ചേർത്തു പിടിച്ചു.....

ഗൗരി. എസ്
3 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ