എടയാർ എൽ പി എസ്/അക്ഷരവൃക്ഷം/തുളസിത്തറ
തുളസിത്തറ
ചൂട് പിടിച്ച കൊറോണ അവധിക്കാലം.ഞങ്ങൾ അഞ്ചു പേർ കാടായ കാടും മേടായ മേടും തകർത്ത് കളിച്ചുകൊണ്ടിരിക്കുന്നു.അങ്ങനെ ഒരു ദിവസം രാവിലെ എണീററ് കളിക്കാനുളളതിരക്കിൽ എല്ലാം റെഡിയാക്കി ഇറങ്ങി.ഞങ്ങൾ മാവിൻ ചുവട്ടിലെത്തി, കളിയാരംഭിച്ചു.കുറച്ചു കഴിഞ്ഞപ്പോഴേക്കും കളി മാറി തർക്കമായി.അടിയും ബഹളവും..അതിനിടയിൽ അമ്മ വന്നു. "ബഹളമുണ്ടാക്കാതെ, ജാനി അമ്മൂമ്മയുടെ വീട്ടിൽ ഊഞ്ഞാൽ ഉണ്ട്..അങ്ങോട്ട് പോയ്ക്കോളൂ.!” കേട്ട പാതി കേൾക്കാത്ത പാതി ഞങ്ങൾഅഞ്ചു പേരും ഓടി."ആരാണ് ആദ്യം എത്തുന്നത് അയാളാണ് ഒന്നാമൻ.”ഓടുന്നതിനിടയിൽ കേട്ട ശബ്ദം എല്ലാവരുടെയും ആവേശം കൂട്ടി. അങ്ങനെ ഞങ്ങൾ അമ്മൂമ്മയുടെ വീട്ടിലെത്തി. "ഹോ, ഇതെന്താണ് മുററത്ത് നടുവിൽ ഒരു ചെടി.” അകത്തുള്ള അമ്മൂമ്മ പുറത്തു വന്നു. "അല്ല, ഇതാരൊക്കെയാണ് ?” "അമ്മുമ്മേ, ഇവിടെ ഊഞ്ഞാലുണ്ടോ?” ഞങ്ങൾ ചോദിച്ചു. "ഇല്ല, മക്കളേ. അതൊക്കെ പോയി.” " "ശ്ശോ! "നിരാശയായി ഞങ്ങൾക്ക്. "അമ്മുമ്മേ..ഇത് എന്താണ്..മുററത്ത് കാണുന്ന ചെടി..?” "മക്കളേ, നിങ്ങൾ ഇവിടെ ഇരിക്കൂ. ഞങ്ങൾ കയറിയിരുന്നു. " ഇത് തുളസിയാണ്.പഴയ വീടുകളിലൊക്കെ ഈ ചെടി ധാരാളം കാണും.തുളസി നല്ലൊരു ഔഷധമാണ്.വീടുകളിൽ ഇതുണ്ടാവുന്നത് നല്ലതാണ്. ഇപ്പോഴത്തെ വീടുകളിൽ അലങ്കാരച്ചെടികൾ അല്ലേ..എല്ലാം മാറി മറിഞ്ഞു.കാണാൻ പോലും കഴിയാത്ത സാധനമൊക്കെയാണ് നമുക്ക് ഭീഷണിയായി വരുന്നത്.പഴമയെ മറന്ന പുതുമുറക്കാരുടെ പരിഷ്ക്കാരത്തിൻെറ ഫലം..!” ജാനി അമ്മൂമ്മ തുടർന്നു."ഞങ്ങളൊക്കെ പണ്ട് മുററം അടിച്ചുവാരി വൃത്തിയാക്കും. ചാണകം തളിക്കും . "ചാണകമോ? "ഞങ്ങൾ നെററി ചുളിച്ചു. "അതെ.മുററത്ത് അണുക്കളെ നശിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.അതു പോലെ മഞ്ഞൾ ഉപയോഗിക്കും.ഉമ്മറത്ത് വെള്ളം കൊണ്ടുവെക്കും. എന്തിനെന്നോ? പുറത്തു പോയി വന്നാൽ കാലും കൈയ്യും കഴുകിയാലേ അകത്തു കയറാൻ പററൂ. പഴമക്കാരുടെ ഈ ശീലങ്ങളെ അവഗണിച്ചവരെ ഇന്ന് കൊറോണ വേണം ശീലങ്ങളെ ഓർമിപ്പിക്കാൻ.പഴമക്കാരുടെ ശീലത്തിനും പ്രവൃത്തിക്കും പിറകിൽ ശാസ്ത്രമുണ്ട് മക്കളേ, ഗുണവും.നിങ്ങൾ അത് മനസ്സിലാക്കി ജീവിക്കണം.”ഒരു തുളസിത്തറയിൽ തുടങ്ങിയ ചോദ്യത്തിന് ഒട്ടേറെ ഉത്തരങ്ങളുമായി ഞങ്ങൾ മടങ്ങി.പ്രകൃതിക്കും ശുചിത്വത്തിനും ഏറെ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും മനസ്സിലായി. അതിനായി മറന്നുപോയ പല ശീലങ്ങളേയും പൊടി തട്ടിയെടുക്കേണ്ടതുണ്ട്.. 'ലോകം മുഴുവൻ സുഖവും ആരോഗ്യവും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട്....’
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ