എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടനും ശുചിക്കുട്ടനും

23:12, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണ്ണിക്കുട്ടനും ശുചിക്കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണ്ണിക്കുട്ടനും ശുചിക്കുട്ടനും

ഉണ്ണിക്കുട്ടനും ശുചിക്കുട്ടനും ഒരു ക്ലാസിലാണ് പഠിക്കുന്നത്. ശുചിക്കുട്ടനെ എല്ലാവർക്കും ഇഷ്ടമാണ്. പഠനത്തിന്റെ കാര്യത്തിലും വൃത്തിയിലും ശുചിക്കുട്ടൻ ഒന്നാമതായിരുന്നു. എന്നാൽ ഉണ്ണിക്കുട്ടനാകട്ടെ, വഴക്കാളിയും വൃത്തിയില്ലാത്തവനുമായിരുന്നു. അവന് കുറച്ചു കൂട്ടുകാരുമുണ്ട്. സ്കൂളിൽ നിന്നും വീട്ടിൽ നിന്നും തല്ലു കൊള്ളുക ഉണ്ണിക്കുട്ടനും കൂട്ടുകാർക്കും പതിവായിരുന്നു. അതുകൊണ്ടുതന്നെ ഉണ്ണിക്കുട്ടന് ശുചിക്കുട്ടനെ ഇഷ്ടമല്ലായിരുന്നു. അങ്ങനെയിരിക്കെ നാട്ടിൽ കിരീടം വച്ച ഒരു രാക്ഷസൻ രോഗം വിതറാൻ തുടങ്ങി. ആ രാക്ഷസന്റെ പേരായിരുന്നു കൊറോണ. സ്കൂൾ അധ്യാപകരും വീട്ടുകാരും കൊറോണയെ ഓടിക്കാനുള്ള മാർഗങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വൃത്തിയായി നടക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക എന്നിവയായിരുന്നു ആ പാഠങ്ങൾ. ശുചിക്കുട്ടൻ ഇതെല്ലാം അനുസരിച്ച് നടന്നു. ഉണ്ണിക്കുട്ടനും കൂട്ടുകാരും ആരും പറഞ്ഞത് കേട്ടില്ല. പതിയെ പതിയെ ഉണ്ണിക്കുട്ടന്റെ കൂട്ടുകാരെ രാക്ഷസരാജാവ് കീഴടക്കി. ഇതുകണ്ട ഉണ്ണിക്കുട്ടൻ പേടിച്ച് കരയാൻ തുടങ്ങി. ശുചിക്കുട്ടൻ ഉണ്ണിക്കുട്ടനെ ആശ്വസിപ്പിച്ചു. വൃത്തിയായി നടക്കാനും കൈകൾ സോപ്പിട്ടു കഴുകാനും പറഞ്ഞു. രാക്ഷസനെ കണ്ടതും ഉണ്ണിക്കുട്ടൻ കൈകൾ കഴുകി; മാസ്ക് ധരിച്ചു. രാക്ഷസരാജാവ് നാണിച്ച് മടങ്ങിപ്പോയി.

ആദിദേവ്.വി
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ