എസ് എൻ ഡി പി എൽ പി സ്കൂൾ തിരുമേനി/അക്ഷരവൃക്ഷം/അപ്പു പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13929 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പു പഠിച്ച പാഠം


ഒരിടത്ത് മഹാ വികൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ പേരാണ് അപ്പു. അവന് നല്ല ശീലങ്ങൾ ഒന്നുമില്ല. വൃത്തിയായി പല്ലു തേക്കില്ല, കൈ കഴുകാതെ ഭക്ഷണം കഴിക്കും.

ഒരു ദിവസം അപ്പുവിന്റെ അച്ഛൻ കടയിൽ നിന്നും ഒരു സാധനം വാങ്ങിക്കൊണ്ടു വന്നു. അപ്പൂ.............. അപ്പൂസ്സേ .......... ഒന്നിങ്ങു വന്നേ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അപ്പു അച്ഛന്റെ അടുത്തേക്ക് ഓടി വന്നു എന്താ അച്ഛാ? എന്തിനാ എന്നെ വിളിച്ചത് ? അച്ഛൻ ആ പൊതി അപ്പൂന് കൊടുത്തു.തുറന്ന് നോക്ക് അച്ഛൻ പറഞ്ഞു. ഹായ്...... ഐസ് ക്രീം അവന് സന്തോഷമായി. കൊതിയനായ അപ്പൂസ് അത് വേഗം കഴിച്ചു തീർത്തു .അമ്മ പറഞ്ഞു അപ്പൂസ്സേ...... നീ കഴിച്ചു കഴിയുമ്പോൾ ആ ഐസ് ക്രീമിന്റെ ബോൾ പറമ്പിലെങ്ങും ഇട്ടാക്കരുത്.മഴ വന്നാൽ അതിൽ വെള്ളം കെട്ടി നിന്ന് കൊതുകുണ്ടാകും. വികൃതിയായ അപ്പു അമ്മ പറഞ്ഞത് അനുസരിച്ചില്ല. അവൻ അമ്മ കാണാതെ അത് പറമ്പിലേക്ക് തന്നെ വലിച്ചെറിഞ്ഞു.

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മഴ പെയ്തു .അപ്പു വലിച്ചെറിഞ്ഞ ബോളിലും മഴവെള്ളം വീണു. മഴ തോർന്നപ്പോൾ മൂളിപ്പാട്ടും പാടി വന്ന കൊതുകുകൾ ആ ബോളിലെ വെള്ളം കണ്ടു. അവർക്ക് സന്തോഷമായിഹാവൂ... ആശ്വാസമായി എത്ര നേരമായി മുട്ടയിടാൻ പാകത്തിന് കുറച്ച് വെള്ളം കണ്ടിട്ട് ഇനി ഇവിടെ മുട്ടയിടാം. എന്നാലും മഴക്കാലത്ത് ഈ വീട്ടുകാർ എന്നെ ക്ഷണിച്ചു വരുത്തിയല്ലോ കൊതുകിന് ചിരി വന്നു ഇനിയിപ്പോ ഈ വീട്ടുകാരുടെ ചോര കുടിക്കാല്ലോ കുശാലായി.......

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അപ്പുക്കുട്ടന് നല്ല പനി. അച്ഛൻ അവനെ ആശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർ പറഞ്ഞു കുട്ടിക്ക് ഡെങ്കിപ്പനി ആണ്. അപ്പു ഞെട്ടിപ്പോയി. സൂചി വെക്കണം ഡോക്ടർ പറഞ്ഞു. സൂചിയുമായി നേഴ്സ് അടുത്തേക്ക് വരുന്നത് കണ്ട് അപ്പു കാറി വീടിന്റെ അടുത്ത് വെള്ളം കെട്ടിക്കിടപ്പുണ്ടോന്ന് നോക്കണം. ഡോക്ടർ പറഞ്ഞു. ശരിയെന്ന് അച്ഛൻ പറഞ്ഞു 'വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു എന്നാലും ആരാ ഈ ഐസ്ക്രീമിന്റെ ബോളൊക്കെ പറമ്പിലിട്ടത്, ഇതിൽ വെള്ളം കെട്ടി നിന്ന് കൊതുകു മുട്ടയിട്ടത് കണ്ടില്ലേ അപ്പുവിന് പനി വരാൻ കാരണം ഇതാണ്. എന്നോട് ക്ഷമിക്കണം അമ്മേ... അപ്പു കരഞ്ഞു കൊണ്ട് പറഞ്ഞു.കൂട്ടുകാർ അപ്പുവിനെ കളിക്കാൻ വിളിച്ചു .പനി കാരണം അവന് കളിക്കാൻ പറ്റിയില്ല. അവൻ പോയി കിടന്നു .... ഞാൻ ഇനി എപ്പോഴും നല്ല കുട്ടി ആയിരിക്കും. വീടും പരിസരവും വുത്തികേടാക്കില്ല, ഞാൻ നല്ല വൃത്തിയുള്ള കുട്ടിയായിരിക്കും. അച്ഛനും അമ്മയും പറയുന്നത് അനുസരിക്കും. അപ്പു മനസ്സിൽ ഉറപ്പിച്ചു.

ആഷിക് പ്രസൂൺ
1A എസ്‌ . എൻ .ഡി .പി.എൽ .പി സ്കൂൾ തിരുമേനി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ