എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കർഷക മനസ്
കർഷക മനസ്
ഒരു ഗ്രാമത്തിൽ കൃഷിയെ ജീവന് തുല്യം സ്നേഹിക്കുന്ന കുറെ ആൾകാർ ഉണ്ടായിരുന്നു. അത് കൊണ്ട് കൃഷി ആയിരുന്നു അവരുടെ തൊഴിൽ.അവിടെ ഉള്ളവരിൽ ഒരാളായിരുന്ന രാമു എന്ന ആളിന് കൃഷി ചെയ്യാൻ സ്ഥലം ഉണ്ടായിരുന്നില്ല. അയാൾക്കു ഒരു പൂച്ച മാത്രമായിരുന്നു സ്വന്തം ആയിട്ടു ഉണ്ടായിരുന്നത്. ഒരിക്കൽ രാമു തന്റെ കൂട്ടുകാരനും ഒത്തു ഒരു പാടത്തനോക്കിയിരിക്കുകയായിരുന്നു. പെട്ടെന്നാണ് അവിടെ എന്തോ അനങ്ങുന്നത് രാമു കണ്ടത്. അതിനെ കണ്ടതും രാമുവിന്റെ കൂട്ടുകാരൻ പേടിച്ചു എന്നാൽ അതിനെ കണ്ടു പേടിക്കണ്ട അത് ഒരു മണ്ണിര ആണെന്നും അത് കർഷകന്റെ മിത്രം ആണെന്നും രാമു പറഞ്ഞു കൊടുത്തു.സ്വന്തമായി ഒരു പാടം പോലും. ഇല്ലാത്ത രാമുവിന്റെ ഇ അറിവ് കണ്ട് ആ കൂട്ടുകാരൻ അവന്റെ മണ്ണ് രാമുവിന് കൃഷി ചെയ്യാൻ നൽകി. ഇവിടെ യഥാർത്ഥ കർഷകന്റെ മനസ് ഇ കൂട്ടുകാർക്കാർക്ക് ഇടയിൽ കാണാം.
|