പി.ടി.എം.യു.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ ചിന്നുവും അമ്മുവും

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48341 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിന്നുവും അമ്മുവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിന്നുവും അമ്മുവും

കിങ്ങിണി പുഴയുടെ തീരത്താണ് ചിന്നു തത്തയുടെ വീട്. പുഴയുടെ അടുത്തുകൂടി ഗ്രാമത്തിലേക്കുള്ള വഴി കടന്നുപോകുന്നു .കുഞ്ഞുങ്ങൾക്ക് തീറ്റ തേടി ചിന്നു തത്ത പറന്നു പോയി. എന്നാൽ തീറ്റ കിട്ടാതെ വിഷമത്തോടെ മടങ്ങുമ്പോഴാണ് വഴിയിൽ വെച്ച് അമ്മു എന്ന പെൺകുട്ടിയെ കണ്ടു. അവൾ ചിന്നു തത്തക്ക് ഒരു ചെറിയ പഴുത്ത മാങ്ങ നൽകി. ചിന്നു തത്തേ ഇത് തിന്നോളൂ. ഭയന്ന് ഭയന്ന് തത്ത ആ മാങ്ങ കൊത്തിയെടുത്ത് പറന്നു. അങ്ങനെ അത് ചിന്നു തത്ത കുട്ടികൾക്ക് നൽകി. പിന്നെയും അമ്മുവിനെ അവൾ കണ്ടുമുട്ടി .അങ്ങനെ ചിന്നുവും അമ്മുവും കൂട്ടുകാരായി. കാലം പോയതറിഞ്ഞില്ല, കുറേ ദിവസമായി അമ്മുവിനെ കാണാറില്ല. എന്തുപറ്റി? ചിന്നു വിഷമിച്ചു. എങ്ങനെയോ അവളറിഞ്ഞു മനുഷ്യർക്കെല്ലാം എന്തോ രോഗം പിടിപെട്ടിരിക്കുകയാണെന്ന്. അതു കൊണ്ടാവാം അമ്മു വീടിനുപുറത്തിറങ്ങാത്തത്. "ഈശ്വരാ അമ്മുവിന് ഒന്നും വരുത്തരുതേ", അവൾ പ്രാർത്ഥിച്ചു. വഴിയോരത്ത് കൂടി രോഗത്തെക്കുറിച്ചും ശുചിത്വത്തെ കുറിച്ച് കുറെ നിർദ്ദേശങ്ങൾ അവൾ കേട്ടു. രോഗപ്രതിരോധം നമ്മൾ ചെയ്യണം ,തീരുമാനിച്ചു കൂടും പരിസരവും വൃത്തിയാക്കണം .കൂട്ടുകാരോടെല്ലാം വിവരം പറയണം. പക്ഷിപ്പനി വന്നാൽ ഇനി എന്തു ചെയ്യും. സോപ്പിട്ട് കൈ കഴുകാൻ കൂട്ടുകാരോട് പറയണം .എത്രയും പെട്ടെന്ന് മനുഷ്യരുടെ അവസ്ഥ മാറി അമ്മുവിനെ കാണണം .കുറെ മാസങ്ങൾക്ക് ശേഷം രോഗം മാറി അമ്മു വന്നു .എങ്ങനെയാ പുറത്തിറങ്ങാൻ പറ്റിയത്? അമ്മുവിനോട് ചിന്നു ചോദിച്ചു ഞങ്ങൾ എന്നും സോപ്പിട്ട് കഴുകിയും വൃത്തിയാക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ നാടിന്റെ അവസ്ഥ മാറിയത്..

അലീന കെ
6 A പി.ടി .എം യു പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ