എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ചേർന്നു നിന്നാൽ രോഗമുക്തി

22:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചേർന്നു നിന്നാൽ രോഗമുക്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചേർന്നു നിന്നാൽ രോഗമുക്തി


ചേർന്നു നിന്നാൽ രോഗമുക്തി
ചുട്ടുപൊള്ളുന്ന സൂര്യന്റെ താഴെ പൈപ്പിൽ നിന്നും വെള്ളം ഒഴിക്കുമ്പോൾ നേരിയ സുഖമുണ്ട്. തൊട്ടുമുന്നിൽ പരന്നുകിടക്കുന്ന മൈതാനത്തിൽ ഇന്ന് കുട്ടികളില്ല, അവർക്ക് എന്തുപറ്റി എന്ന് ഞാൻ ഒരു നിമിഷം ആരാഞ്ഞു. പക്ഷേ എന്റെ വീട്ടിലെ പട്ടിണി എന്നെ ഓർമ്മപ്പെടുത്തി. ഏതോ ഒരു ഭീകരമായ വൈറസ് പടർന്നു പന്തലിച്ച കാലമാണിത്. പെട്ടെന്ന് തന്നെ ഒരു ശബ്ദം കേട്ടു അപ്പോൾ മുഖവും ശരീരവും പൂർണമായി മറച്ച ഒരു മനുഷ്യരൂപം പ്രത്യക്ഷപ്പെട്ടു. അദ്ദേഹം എന്നോട് കൽപ്പിച്ചു. സുഹൃത്തേ, താങ്കൾ വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടുക. എപ്പോഴും കൈ കഴുകുക ഇങ്ങനെ ശുചിത്വം പാലിച്ചാൽ നമുക്ക് ഈ മാരക മായ വൈറസിനെ മറികടക്കാം. പിന്നെ അവർ എന്റെ കയ്യിലേക്ക് ഒരു പൊതി പച്ചക്കറികളും കുറച്ചു വിത്തുകളും തന്നു. എന്നിട്ട് എന്നോട് പറഞ്ഞു പച്ചക്കറികൾ എല്ലാം കഴിച്ച് ആവശ്യത്തിനുള്ള രോഗ പ്രതിരോധം നേടാനും വിത്തു മുളപ്പിച്ച് കൃഷിചെയ്യാനും പറഞ്ഞു. എന്നിട്ട് എന്റെ കയ്യിൽ ഒരു മാസ്ക് തന്ന് അദ്ദേഹം പറഞ്ഞു ഒരു കാരണവശാലും താങ്കൾ പുറത്തിറങ്ങരുത്. അത്യാവശ്യഘട്ടത്തിൽ താങ്കൾ ഈ മാസ്ക് നിർബന്ധമായും ധരിക്കണം എന്നു പറഞ്ഞ് അയാൾ അപ്രത്യക്ഷനായി. പിന്നീട് ആ മനുഷ്യൻ ആരാണെന്ന് തിരക്കുകയും എന്റെ കയ്യിലുള്ള പൊതികളിൽ ആയിരുന്നു എന്റെ കൗതുകം.

ഫാത്തിമ നിയ.കെ
3.A എ എം എൽ പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




      .       . ..