ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ ശുചിത്വം ഒരു സംസ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം ഒരു സംസ്കാരം

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യെക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചരിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യെക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവസ്തുതയുമായി അഭേദ്യമായി ബന്ധപെട്ടുകിടക്കുന്നു.ആരോഗ്യ-വിദ്യാഭാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺ‌തുറന്നു നോക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ്. എന്തുകൊണ്ട്ഇങ്ങനെ സംഭവിക്കുന്നു? വ്യെക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസരശുചിത്വതിലും പൊതുശുചിത്വതിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പ്പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്ത് വക്കിൽ ഇടുന്ന , സ്വന്തം വീട്ടിലെ മാലിന്യം അയൽകാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലെക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാമ്സ്കാരികമൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ ‘മാലിന്യ കേരളം’ എന്ന ബഹുമതിക്ക് നാം അർഹാരാകുകയില്ലേ?

എന്താണ് ശുചിത്വം? വ്യെക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന  അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യെക്തി ശുചിത്വത്തതോടൊപ്പം മനുഷ്യമല-മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യെക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പൊതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേര്തിരിച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം പരിസര ശുചിത്വം എന്ന് നമ്മൾ പറയാറുണ്ട് പക്ഷെ നമ്മൾ അതു പാലിക്കാറില്ല. അതുകൊണ്ട് തന്നെ നമ്മൾ പല മാരക രോഗങ്ങൾക്കും ഇരയാകുന്നു .പരിസ്ഥിതി എന്നാൽ വെള്ളം, വായു, മണ്ണ്, അന്തരീക്ഷം എന്നിവ ചേർന്നതാണ്. ഇവ മലിനമാകാതെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .പക്ഷെ അതിനു വിരുദ്ധമായാണ് നമ്മൾ പെരുമാറുന്നത്. പ്ലാസ്റ്റിക് ഈ ലോകം മുഴുവൻ ഉപയോഗിക്കുന്ന അപകടകാരിയായ ഒരു വസ്തുവാണ് .അവ നമ്മുടെ പരിസരത്തിനു നല്ലതല്ല .കാരണം നമ്മൾ പ്ലാസ്റ്റിക്‌ കത്തിക്കുന്നു. അതിന്റെ മാരകമായ പുക വായുവിലെത്തുന്നു .ഈ പുക നമ്മൾ ശ്വസിക്കുമ്പോൾ നമ്മളിൽ മാരകമായ പല അസുഖങ്ങളും പിടിപെടും. മാത്രമല്ല പ്ലാസ്റ്റിക്‌ മാലിന്യം ഒരിക്കലും നശിക്കാത്തതും മണ്ണിന്റെ ജൈവ ഗുണത്തെ നശിപ്പിപ്പിക്കുന്നതും ആണ്.പിന്നെ നമ്മൾ ചപ്പുചവറുകളും മാലിന്യങ്ങളും പുഴയിലിലേക്ക് ഒഴുകുമ്പോൾ ഒന്നോർക്കുക ഈ മാലിന്യക്കൂമ്പാരം കിടക്കുന്ന പുഴയിലെ വെള്ളമാണ് നാം നിത്യം ഉപേയാഗിക്കുന്നത് .പ്ലാസ്റ്റിക് എന്ന അപകടകാരിയെ ഒഴിവാക്കുക .നമ്മുക്ക് പുതിയൊരു ലോകം സൃഷ്ടിക്കാം, ശുചിത്വം പുലർത്താംഇപ്പോൾ എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരിക്കുകയായിരിക്കും കൊറോണ വൈറസ് അതായത് കോവിഡ് 19 എന്നാ മഹാമാരി കാരണം.കഴിഞ്ഞ രണ്ടു വർഷങ്ങളായി നമ്മൾ പ്രളയമെന്ന മഹാമാരിയെ ഒത്തൊരുമിച്ചു ജാതിയും മതവും നോക്കാതെ നേരിട്ടു .ഈ വർഷം വന്ന കോവിഡ് 19 എന്നാ മഹാരോഗത്തെ തുരത്താനാണ് ഇപ്പോൾ വീട്ടിലിരിക്കുന്നത്. വീട്ടിലിരിക്കുമ്പോൾ നാം ചുറ്റുവട്ടമൊന്നുനോക്കു .എത്ര മനോഹരമാണ് നമ്മുടെ പ്രകൃതി .രാവിലെ കിളികളുടെ ശബ്‌ദവും ഇളം കാറ്റ്, മഴ, വെയിൽ,സൂര്യൻ ഉദിക്കുന്നത് ഒകെ കാണാൻ എന്ത് ഭംഗിയാണ്. നമ്മുടെ നാട്ടിൽ നിന്ന്, ഈ ലോകത്തുനിന്നുതന്നെ കോവിഡ് 19 എന്നാ മഹാമാരിയെ തുരത്താൻ ഒരു വഴിയേയുള്ളു ഇടക്ക് ഇടക്ക് കൈകൾ സോപ്പിട്ടു 20സെക്കന്റ്‌ നേരം കഴുകുക. പുറത്തുപോയി വരുമ്പോഴും കൈകൾ കഴുകുക ആരോഗ്യകരമായ അകലം പാലിക്കുക ഒരു മനസ്സോടെ പെരുമാറുക വിജയം ഉറപ്പ്. 

ദേവിക ജയൻ
7 A ഗവൺമെൻറ് യു പി സ്കൂൾ പാനിപ്ര
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം