ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ വൃത്തി തന്നെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി തന്നെ ശക്തി

ലോക്ക്ഡൗൺ ആയതിനാൽ കിട്ടി യ അവധിക്കാലം പൊന്നുവും അനിയത്തി അമ്മാളുവും കൂടി വീട്ടുമുറ്റത്ത് കളിച്ചുതിമിർക്കുകയാണ് കുറച്ചുസമയം കഴിഞ്ഞപ്പോൾ അമ്മ അവരെ ആഹാരം കഴിക്കാൻ വിളിച്ചു. അവർ ഊണു മുറിയിലേക്ക് ഓടി."കൈ കഴുകിയോ" അച്ഛൻ ചോദിച്ചു.അയ്യോ മറന്നു എന്ന് പറഞ്ഞ് അവർ കൈ കഴുകാൻപോയി. നന്നായി കൈ കഴുകി.ആഹാരം കഴിക്കാൻ ഇരുന്നു.ആഹാര ത്തിന് മുൻപും ശേഷവും കയ്യും വായുംവൃത്തിയായി കഴുകണംഅച്ഛൻ പറഞ്ഞു.ശുചിത്വം ഇല്ലെങ്കിൽ പല അസുഖങ്ങളും വരും. ഇപ്പോൾ കൊറോണ യെ തുരത്താനും നമ്മൾ ശുചിത്വം പാലിക്കണം.പൊന്നുവും അമ്മാളുവും തലയാട്ടി. ശുചിത്വവും ആരോഗ്യ വും തമ്മിലുള്ള ബന്ധം അവർക്ക് മനസ്സിലായി.

അലീന സോജൻ
3 A ജി യു പി എസ് പാനിപ്ര
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ