ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ ആത്മവിശ്വാസം മുറുകെപ്പിടിച്ച കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മവിശ്വാസം മുറുകെപ്പിടിച്ച കുട്ടി

ഒരിടത്ത് ഒരു അമ്മ ഇല്ലാത്ത കുട്ടിയും അച്ഛനും ഉണ്ടായിരുന്നു. ആ കുട്ടി ഉണ്ടായപ്പോൾ തന്നെ അമ്മ മരിച്ചു. ആകുട്ടിയുടെ അച്ഛൻ ഒരു ഹൃദ് രോഗി ആയിരുന്നു. ആ കുട്ടി വീടിൻറെ അടുത്തുള്ള ഫാക്ടറിയിൽ തലയിണ  നിറച്ചാണ്കുടുംബം നടത്തിയിരുന്നത്. ആ കാലഘട്ടത്തിലാണ് ചൈനയിലെ വുഹനിൽ ഒരു വൈറസ് പിടിപെട്ട് ലോകം മുഴുവൻ ആയത്. അങ്ങനെ അവരുടെ നാട്ടിലുമായി. അവർക്ക് ജോലി ചെയ്യാൻ പറ്റാതായി. അവരുടെ കഷ്ടപ്പാട് കണ്ട് ഒരു കൂട്ടം ആളുകൾ അവർക്ക് സാമൂഹിക അടുക്കളയിൽ നിന്നും ഭക്ഷണം കൊടുത്തു. അപ്പോഴാണ് അവിടെയുള്ള ഒരു കോടീശ്വരൻ വിദേശത്ത് വന്നത്. ആരോഗ്യ പ്രവത്തകരുടെ നിർദേശമനുസരിച്ച് 15 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. വലിയ പൊങ്ങച്ചം കാണിച്ച് എല്ലാ എടുത്തും പോയി. അവരുടെ ഫാക്ടറിയും കടകളിൽ അമ്പലത്തിൽ ഇന്നുമല്ല എല്ലായിടത്തും. അങ്ങനെ ഒരുപാട് പേർക്ക് രോഗം പിടിപെട്ടു.അവരെല്ലാവരും ഇസോലേഷൻ വർഡുകളിലേക് മാറ്റി. ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു. .കൈകൾ സോപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കുക വീടിനു പുറത്ത് പോകുപോൾ മാസ്ക് ധരിക്കുക. തുമ്മുപോൾ തൂവാല ഉപയോഗിക്കുക. മറ്റൊരാളിൽ നിന്നും ഒരടി അകലത്തിൽ നിൽക്കുക. എന്നിങ്ങനെ ഒരുപാട് നിർദേശങ്ങൾ. ലോകം മുഴുവൻ ഈ രോഗം കൂടിയപ്പോൾ പ്രധാന മന്ത്രി അടച്ചിടാൻ പ്രഖ്യാപിച്ചു. നഗരങ്ങളിലേക്ക് ഇറങ്ങി നടന്നവർക്ക് എതിരെ കേസ് എടുത്തു. ആ കുട്ടിയുടെ നാട്ടിൽ ഇതൊക്കെ ആണ് നടന്നത്. ആ ഫാക്ടറിയിലെ രണ്ടു മൂന്ന് പേർക്ക് രോഗലക്ഷണം പതുക്കെയാണ് കണ്ട് തുടങ്ങിയത്. അതുകൊണ്ട് ആരും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടില്ല. അങ്ങനെ ഇരിക്കെ ഈ കുട്ടിക്കും രോഗം പിടിപെട്ടു. കുട്ടി വളരെ അസ്വസ്ഥയായി. ഈ കുട്ടിയുടെ സമ്പർക്കം മൂലം പിതാവിനും രോഗം പിടിപെട്ടു. പിതാവും കുട്ടിയും ആശുപത്രിയിൽ അഡ്മിറ്റായി. കുട്ടിയുടെ പിതാവിന് ഹൃദ്രോഗവും മറ്റു അസുഖങ്ങൾ മൂലം രോഗം മൂർച്ഛിച്ചു. 3 ദിവസത്തിനകം പിതാവ് മരിച്ചു. കുട്ടിക്ക് ഒന്ന് ചുംബിക്കാൻ പോലും കഴിഞ്ഞില്ല. ആരുമില്ലാതെ അനാഥ യേപോലെ പിതാവിന്റെ ശരീരം സംസ്കരിച്ചു. അവൾ മാനസീകമായി തളർന്നു. അവൾ ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് വരെ ചിന്തിച്ചു. ആകെ തളർന്നിരിക്കുക ആയിരുന്നു.അപ്പോഴാണ് ഒരു യുവാവ് ആശുപത്രിയിൽ അഡ്മിറ്റായത്. അവർ രണ്ടുപേരും കൂട്ടുകാരായി. കുട്ടി ജീവിതത്തിലേക്ക് തിരികെ വരുമെന്ന ആത്മ വിശ്വാസം ഉണ്ടാക്കിയത് യുവാവായിരുന്നു. യുവാവിന്റെ വാക്കുകൾ അവളെ സന്തോഷിച്ചു.അവളുടെ അസുഖത്തിന് പതുക്കെ ആശ്വാസം വന്നു. യുവാവിന്റെ അസുഖം അധികരിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ യുവാവ് മരണത്തിന് കീഴടങ്ങി.കുട്ടിയെ ആശുപത്രി അധികൃതർ താൽക്കാലികമായി ഒരു അനാഥാലയത്തിലേ ക്ക്‌ മാറ്റി........ ........

സഹല തസ്നി
5 A ജി യു പി എസ് പാനിപ്ര
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം