Schoolwiki സംരംഭത്തിൽ നിന്ന്
മോഹനം സുന്ദരം
പച്ച പുതച്ച കുന്നുകളും
മഞ്ഞണിഞ്ഞ തെങ്ങിൻ തോപ്പുകളും കളകളാരവമുയർ ത്തുന്ന നദികളും പുഴകളും
ഓതുന്നു നമ്മളോടെന്നുമെന്നും
പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം
അലയിളകുമാഴിയും ആകാശവീഥിയും
അമ്മ തൻ വാത്സല്യ ഭാവങ്ങളും അറിയേണം ലോകരെ നാമേവരും
ഒരുമയാൽ ഏവരും ഓതിടേണം
പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം
യുഗങ്ങളായ് തരുവിനെ പറവയെ മർത്യനെ
പാലിച്ചു പോറ്റുന്നതായയെ നാം
കാത്തിടാൻ കരുതിടാൻ ഉയർത്തിടാൻ ഉണർന്നിടാം
പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം
|