എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/മരം ഒരു വരം
മരം ഒരു വരം
ഒരു ദിവസം അപ്പുവിൻ്റെ അച്ഛൻ കാട്ടിലെത്തി. അവിടെ ഒരു മരം വെട്ടുകാരൻ മരം മുറിക്കുന്നു. തൊട്ടടുത്ത് വിമ്മി അണ്ണാൻ ഇരുന്ന് കരയുന്നു.വിമ്മി എന്തിനാണ് കരയുന്നത്? അച്ഛൻ ചോദിച്ചു.ഈ മരം വെട്ടുകാരൻ എല്ലാ ദിവസവും കാട്ടിൽ വരും. കുറേ മരങ്ങൾ മുറിക്കും.ഇങ്ങനെ പോയാൽ ഞങ്ങൾ എവിടെ താമസിക്കും? എങ്ങനെ കായ്കളും പഴങ്ങളും കഴിക്കും? വിമ്മി കരഞ്ഞുകൊണ്ട് ചോദിച്ചു. അച്ഛൻ മരം വെട്ടുകാരനെ മരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞു മനസിലാക്കി. ഭൂമിയെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ കടമയാണെന്ന് അയാൾക്ക് മനസിലായി. ഇനി ഒരു മരവും വെട്ടില്ല എന്ന് അയാൾ അപ്പുവിൻ്റെ അച്ഛന് വാക്കു നൽകി. അച്ഛൻ വീട്ടിലെത്തി.അപ്പുവിനോട് കാട്ടിൽ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പുവിന് സന്തോഷമായി. അടുത്ത ദിവസം അപ്പുവും, അച്ഛനും കുറേ വൃക്ഷത്തൈകളുമായി കാട്ടിലെത്തി.അവിടെ നട്ടു.വിമ്മിയും കൂട്ടരും സന്തോഷത്തോടെ തുള്ളിച്ചാടി.
|