എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി പാഠം -അനുഭവക്കുറിപ്പ് -ഫാത്തിമ ദിൽന
പ്രകൃതി പാഠം- അനുഭവക്കുറിപ്പ്
പ്രഭാതം വിടർന്നു..ഞാൻ വീട്ടിൽ നിന്നു പുറത്തേക്ക് ഇറങ്ങി ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കി അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് വാപ്പച്ചി ഇന്നലെ പറഞ്ഞ കാര്യം ഓർത്തു ഞാൻ ആ മരത്തിലേക്ക് സൂക്ഷിച്ചു നോക്കി എന്ത് അതി മനോഹരമായ കാഴ്ച്ചയാണ് കാണുന്നത് ഞാൻ അൽഭുതപ്പെട്ടു പൂമ്പാറ്റകൾ മരത്തിനു ചുറ്റും പാ റി പറന്ന് നടക്കുന്നു പക്ഷികൾ മരകൊമ്പിലിരുന്ന് പാട്ടു പാടി രസിക്കുന്നു അതിനോടൊപ്പം മരക്കൊമ്പിൽ എന്നെയും അനിയനെയും കാത്തു നിൽക്കുന്ന എന്റെ ഊഞ്ഞാലയെ. അയ്യോ പാവം കഴിഞ്ഞ പ്രളയത്തിൽ മലകളിൽ നിന്ന് പാറകളും മരങ്ങളും എല്ലാം താഴോട്ട് ഒഴുകി വന്നപ്പോൾ അതിൽ എത്രയെത്ര പക്ഷികളും ജീവജാലങ്ങളും ഈ പരിസ്ഥിതിക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവാം ഇവരൊക്കെ ആരോടാണ് സംങ്കടം പറയുക നമ്മെപ്പോലെ മരങ്ങൾ നട്ടു പിടിപ്പിക്കാൻ അവർക്ക് കഴിയിലല്ലോ ഇതെല്ലാം ചിന്തിക്കാതെ അന്ന് മനുഷ്യർ ചെയ്തതിന്റെ പാഠം തന്നെയാണ് അവ ഇന്ന് നമുക്ക് പഠിപ്പിച്ചു തരുന്നത് അതുപോലെ തന്നെയാണ് നമുക്കു മുന്നിൽ ഇന്ന് വന്നിരിക്കുന്ന കൊറോണ എന്ന മഹാമാരിയും കഴിഞ്ഞ പ്രളയത്തിലും ഈ കൊറോണക്കാലത്തും നമ്മെ നമ്മുടെ പരിസ്ഥിതി കുറെയധികം ല്ല കാര്യങ്ങൾ നമുക്കു മുന്നിൽ സമർപ്പിച്ചു അങ്ങനെ വാപ്പച്ചിയുടെ അടുത്തേക്ക് ഓടിച്ചെന്നു എന്നിട്ട് പറഞ്ഞു. വാപ്പച്ചി.... നമ്മുടെ ആമരങ്ങൾ മുറിക്കരുത് പകരം നമുക്ക് ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കാം. പിന്നീട് ഞങ്ങൾ കുറച്ച് മരത്തൈകൾ വാങ്ങി നട്ടുപിടിപ്പിച്ചു എന്റെ പരിസ്ഥിതിയെയും അതുമൂലം ശ്വസിക്കുന്ന നല്ല വായുവിനെയും ഞാൻ എന്റെ നാടിനു സമർപ്പിച്ചു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ