ജി.എൽ.പി.എസ്.കാര/അക്ഷരവൃക്ഷം/പരിസ്ഥിതി സന്ദേ‍ശം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48309 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സന്ദേ‍ശം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സന്ദേ‍ശം

രിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകമിന്ന് നശിച്ചു കൊണ്ടിരിക്കുകയാണ് വികസനത്തിന് ഭാഗമായി പല രാജ്യങ്ങളും പ്രശ്നങ്ങളുടെ നടുവിൽ ആയി ജീവിക്കുന്നു.മനുഷ്യൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുകയാണ് ഇത് ഒരു അർത്ഥത്തിൽ പറഞ്ഞാൽ മോഷണം തന്നെയാണ്. ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യൻറെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഓരോ ദിവസവും കൂടുന്തോറും വർദ്ധിച്ചുവരുന്നു. ജലമലിനീകരണം , വനനശീകരണം , തീരദേശ മലിനീകരണം ,ആഗോളതാപനം എന്നിവയാണ് ആണ് പ്രധാന പ്രശ്നങ്ങൾ. നമുക്ക് നമ്മുടെ നമ്മുടെ പൂർവികർ ദാനം തന്നതല്ല ഈ ഭൂമി; മറിച്ചു നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് ആണ് എന്ന ബോധ്യത്തോടെ വേണം ഇവിടെ ജീവിക്കാൻ. എല്ലാവർക്കും ആവശ്യത്തിനുള്ളത് പ്രകൃതിയിൽ ഉണ്ട്. പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ ,ജീവിതരീതികൾ നമുക്കിനി വേണ്ടെന്നു സ്വയം തീരുമാനിക്കാം നമുക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാം കൂടാതെ സൗഹാർദ്ദപരമായ ജീവിതം നയിക്കാം...

അൻസില ടി കെ
4 എ ജി.എൽ.പി.എസ്.കാര
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം