ജി.എൽ.പി.എസ്.എടപ്പറ്റ/അക്ഷരവൃക്ഷം/ നീനുവിന്റെ സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyadersan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നീനുവിന്റെ സ്വപ്നങ്ങൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീനുവിന്റെ സ്വപ്നങ്ങൾ


നീനുവിന്റെ മനസ്സിൽ മാർച്ചുമാസം സന്തോഷത്തിന്റെ മാസമാണ് .കാരണം സ്കൂൾ പൂട്ടിയാൽ കൂട്ടുകാരോടൊത്തു രസിച്ചുകളിക്കാം .ഊഞ്ഞാലാടാം ,ഒളിച്ചുകളിക്കാം .....ഓഹ് ഓർത്തപ്പോൾ അവൾക്കു സന്തോഷം അടക്കാനായില്ല .പരീക്ഷ കഴിയാൻ കുറച്ചു ദിവസങ്ങളേയുള്ളു .വീട്ടിലെ കുഞ്ഞൻ പട്ടിയുമായി പന്ത് കളിക്കണം .ഇങ്ങനെ ഓരോ സ്വപ്നങ്ങൾ കണ്ടുകൊണ്ടാണ് നീനു രാവിലെ പത്രം എടുക്കാൻ മുറ്റത്തേക്ക് ഇറങ്ങിയത് .എന്തൊക്കെയാകും ഇന്നത്തെ വാർത്ത ?.നീനു വായിക്കാൻ തുടങ്ങി .covid- പത്തൊമ്പതു കൊറോണ വൈറസ് പകരുന്നു .ലോകരാജ്യങ്ങളിൽ ഭീതി .കേരളം അടക്കം സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് അടക്കുന്നു .ഇനി ആരും വീടിനുപുറത്തിങ്ങരുത് -മുഖ്യമന്ത്രി .ഇത് വായിച്ചതും നീനുവിന്റെ സ്വപ്നം ചില്ലുകൊട്ടാരം പോലെ തകർന്നുവീണു .

ഫാത്തിമ ദിൽഫ. പി കെ
1 B ഗവ:എൽ പി സ്കൂൾ എടപ്പറ്റ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ